TopTop
Begin typing your search above and press return to search.

കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന മുൻ എംഎൽഎ ബി രാഘവൻ അന്തരിച്ചു

കോവിഡ്‌  ബാധിച്ച് ചികിത്സയിലായിരുന്ന മുൻ എംഎൽഎ ബി രാഘവൻ അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി രാഘവൻ(69) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന്​ തവണ കൊല്ലം നടുവത്തൂർ മണ്ഡലത്തിൽനിന്ന്​ എംഎൽഎയായി തെരഞ്ഞെടുത്തു. നിലവിൽ സംസ്​ഥാന പട്ടികജാതി-പട്ടികവർഗ കോർപറേഷൻ ചെയർമാനായിരുന്നു. ​

കോവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ബി രാഘവനെയും കുടുംബ അംഗങ്ങളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെയാണ് ബി രാഘവനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇന്ന് പുലർച്ചെ നാലേമുക്കാലിന് മരിച്ചു. സി പി എമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളിൽ ഒരാളാണ് ബി രാഘവൻ. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഇന്ന് നടക്കാനിരുന്ന ഇടത് മുന്നണി ജാഥയുടെ കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികൾ മാറ്റിവച്ചു. ഭാര്യ: രേണുക. മക്കൾ : രാകേഷ്.ആർ. രാഘവൻ, രാഖി ആർ.രാഘവൻ.


Next Story

Related Stories