TopTop
Begin typing your search above and press return to search.

മന്‍സൂര്‍ വധം; അന്വേഷണം ക്രൈംബ്രാഞ്ചിന്, 11 പ്രതികളെ തിരിച്ചറിഞ്ഞു

മന്‍സൂര്‍ വധം; അന്വേഷണം ക്രൈംബ്രാഞ്ചിന്, 11 പ്രതികളെ തിരിച്ചറിഞ്ഞു

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 സംഘത്തിനാണ് അന്വേഷണ ചുമതലയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. കേസില്‍ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. ആരും കസ്റ്റഡിയില്‍ ഇല്ല. കേസിന്റെ ഗതി മാറ്റുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാകരുതെന്നും കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.

സിപിഎം ഓഫീസുകള്‍ക്കുനേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കും. അക്രമം തടയാനുംസംഘര്‍ഷാവസ്ഥ ഒഴിവാക്കാനുമായി പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. സിപിഎം ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അക്രമം വ്യാപിക്കാതിരിക്കാന്‍ പാനൂര്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന സമാധാന യോഗത്തിനുശേഷം കളക്ടര്‍ ടി.വി സുഭാഷിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. കൊലയാളികളുടെ നേതാക്കളുമായി ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു യുഡിഎഫ് നിലപാട്. മന്‍സൂര്‍ വധക്കേസില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും വ്യാഴാഴ്ച എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെപോലും കസ്റ്റഡിയിലെടുത്തെന്നും ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.


Next Story

Related Stories