വ്യവസായ, വാണിജ്യ വകുപ്പിന്റെ പുനര്രൂപകല്പന ചെയ്ത വെബ്സൈറ്റിന്റെയും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്റെയും (കെ-ബിപ്പ്) പുതിയ വെബ്സൈറ്റ് (www.keralaindustry.org, www.kbip.org) വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, സെക്രട്ടറി എപിഎം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ ഡയറക്ടര്‍ രാജമാണിക്യം, കെ-ബിപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളിലെ സംരംഭകരോടൊപ്പം പ്രോത്സാഹന, സൗഹൃദ പ്രവര്‍ത്തനങ്ങളുമായി വ്യവസായ വകുപ്പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കെ-ബിപ്പാണ് വ്യവസായ വകുപ്പിന്റെ വെബ്സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ് കേരള എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുതിയ വെബ്സൈറ്റില്‍ ലഭ്യമാണ്. വന്‍കിട പദ്ധതികള്‍, കേരള ഇ-മാര്‍ക്കറ്റ്, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകളും വ്യവസായ കേരളം മാസികയുടെ ഓണ്‍ലൈന്‍ പതിപ്പുകളും ഇന്‍വെസ്റ്റര്‍ കണക്റ്റും ലഭിക്കും. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും പഴയത് പുതുക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ഏകജാലക സംവിധാനമായ കെ-സ്വിഫ്റ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. വ്യവസായ വാണിജ്യ നയങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവയും ലഭിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പദ്ധിതികളെക്കുറിച്ചും അറിയാം.