TopTop
Begin typing your search above and press return to search.

എക്സൈസ് വകുപ്പ് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ മലബാർ സിമന്റ്സിൽ കത്തിക്കും

എക്സൈസ് വകുപ്പ് പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ മലബാർ സിമന്റ്സിൽ കത്തിക്കും

സംസ്ഥാനത്തു നിന്നും പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കാൻ എക്സൈസ് വകുപ്പിന് സഹായവുമായി മലബാർ സിമന്റ്സ്. മലബാർ സിമന്റിസ് ലിമിറ്റഡിലെ ഫർണസിൽ കത്തിച്ച് നശിപ്പിക്കാനാണ് പുതിയ നീക്കം. പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കാൻ പരിസ്ഥിതി സൗഹൃദമായ ഏറ്റവും നല്ല മാർഗ്ഗം എന്ന നിലയിലാണ് എക്സൈസ് ഇത്തരം ഒരു നീക്കത്തിന് മുതിരുന്നത്.

സംസ്ഥാനത്തെമ്പാടുമുള്ള എക്സൈസ് ഓഫീസുകളിൽ സൂക്ഷിച്ചിട്ടുള്ള പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ വാളയാറിലെ മലബാർ സിമന്റ്സ് ഫാക്ടറിയിലേക്ക് അയക്കാനുള്ള നിർദേശവും ഇതിനോടകം നൽകി കഴിഞ്ഞിട്ടുണ്ട്. എസ്കൈസ് കമ്മീഷണർ എസ് അനന്ദകൃഷ്ണനാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുള്ളത്. സാധനങ്ങൾ എത്തിക്കുന്നതിനായി പാക്കറ്റുകൾ മലബാർ സിമന്റ്സ് നൽകും. ഒരു ജില്ലയിൽ നിന്നും മാസം രണ്ട് ടൺ വരുന്ന ഇത്തരം ഉൽപന്നങ്ങൾ എത്തുമെന്നാണ് കണക്കാക്കുന്നത്.
പുകയിലെ ഉൽപന്നങ്ങളുടെ മറ്റ് തരത്തിലുള്ള നശീകരണം അന്തരീക്ഷത്തെ പ്രതകൂലമായി ബാധിക്കും. മലിനകരണ നിയന്ത്രണ ബോർഡുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ശേഷമാണ് മലബാർ സിമന്റുമായി ബന്ധപ്പെട്ട നടപടിക്ക് സാഹചര്യമൊരുങ്ങിയതെന്നും എസ്കൈസ് കമ്മീഷണർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ നശിപ്പിക്കാതെ എക്സൈസ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് ഇതോടെ അറുതി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകൾ പ്രകാരം 2018 ൽ മാത്രം സംസ്ഥാനത്ത് 56,193 കിലോ ഗ്രാം പുകയില ഉത്പന്നങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 62,380 കിലോ വരുന്ന ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 51,364 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


Next Story

Related Stories