TopTop
Begin typing your search above and press return to search.

സ്വര്‍ണകടത്ത് അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് അടിതെറ്റുമോ? ബാങ്ക് മാനേജറുടെ മൊഴി നിർണായകം

സ്വര്‍ണകടത്ത് അന്വേഷണത്തെ തുടര്‍ന്ന് കണ്ടെത്തിയ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് അടിതെറ്റുമോ? ബാങ്ക് മാനേജറുടെ മൊഴി നിർണായകം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനാണ് കഴിഞ്ഞദിവസം കസ്റ്റംസ് എത്തിയതും അതിനെ തുടര്‍ന്ന് അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ഥവുമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാനവാര്‍ത്ത. തനിക്ക് കിട്ടി യ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കകയായിരുന്നുവെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍ ശിവശങ്കറിനെതിരെ ഒരു തെളിവുമില്ലാതെ രാഷ്ട്രീയ ലക്ഷ്യം വെച്ച് വേട്ടയാടുകയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. 90 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാന്‍ ഒന്നും ലഭിക്കാത്ത ശിവശങ്കറിനെ വേട്ടയാടുന്നതു വഴി അദ്ദേഹത്തെ മറ്റൊരു നമ്പി നാരായണനാക്കുകയാണെന്നുമുള്ള പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളത്. സ്വര്‍ണക്കടത്തല്ല, ഡോളര്‍ കടത്താണ് ശിവശങ്കറിന് പ്രശ്‌നമായിരിക്കുന്നതെന്നും മറ്റു ചിലരും പറയുന്നു

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ എത്തിയത് മുതല്‍ ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന പ്രതീതിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴൊക്കെ അറസ്റ്റ് നടന്നേക്കുമെന്ന തോന്നല്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചു. വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതിനകം 90 മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തുവെന്നാണ് കരുതുന്നത്.

ഇതിനിടയില്‍ ഇ ഡി ചോദ്യം ചെയ്തതിന് ശേഷമാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍നിന്ന് തല്‍ക്കാലത്തേക്ക് അറസ്റ്റ് തടയല്‍ ഉത്തരവ് തേടിയത്. ഇതിന് ശേഷമാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും. അന്ന് ഹാജരാകാതിരിന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് ശിവശങ്കറിന്റെ വീട്ടിലെത്തുന്നതും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.ആദ്യം നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് ശിവശങ്കറിനെ രാഷ്ട്രീയ ഉദ്ദേശം വെച്ച് വേട്ടയാടുന്നതായുള്ള ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഇതോടൊപ്പമാണ് പുതിയൊരു കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ശിവശങ്കറിന്റെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഡോളര്‍ കടത്തി എന്ന ആരോപണം ഉന്നയിക്കപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായുള്ള യാത്രയ്ക്കിടെ കറന്‍സി കടത്തിന് സഹായം ചെയ്തുവെന്നാണ് ശിവശങ്കറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം. ഇതിന് ആധാരമാക്കിയിരിക്കുന്നത് ആക്‌സിസ് ബാങ്കിന്റെ ഒരു മാനേജറുടെ മൊഴിയുമാണ്. കമ്മീഷനായി കിട്ടിയ പണം വിദേശത്തേക്ക് കടത്താന്‍ സ്വപ്‌ന സുരേഷിന് ഡോളറായി മാറ്റി നല്‍കിയത് ശിവശങ്കറിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്നാണ് ബാങ്ക് മാനേജറുടെ മൊഴിയെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആറ് തവണ സ്വപ്‌ന സുരേഷിനൊപ്പം ശിവശങ്കറിനൊപ്പം യാത്ര ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

കസ്റ്റംസിന്റെ ഈ കണ്ടെത്തില്‍ ശരിയാണെങ്കില്‍ അത് ശിവശങ്കറിന് വലിയ തിരിച്ചടിയാകുമെന്നാണ് നിയമരംഗത്തുളളവര് പറയുന്നത്. ഒരു കോടിയിലേറെ രൂപ വിലയുള്ള സാധനങ്ങള്‍ കടത്തിയാല്‍ ഏഴ് കൊല്ലം വരെ ശിക്ഷ വിധിക്കാവുന്ന കുറ്റമാണ് അതെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

2019 ഓഗസ്റ്റ് പകുതിയോടെ വിദേശത്ത് ഡോളര്‍ കടത്തിയതായി യൂണിടാക് ബില്‍ഡേഴ്‌സ് മാനേജിംങ് ഡയറക്ടര്‍ സന്തോഷ് ഈപ്പനാണ് മൊഴി നല്‍കിയതെന്നാണ് സൂചന. 3.80 കോടി രൂപയാണ് ഡോളറാക്കി കടത്തിയെന്നാണ് മൊഴി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് റിജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണ് ഡോളര്‍ കടത്തിന്റെത്. ഈ കേസില്‍ രൂപ ഡോളറാക്കി മാറ്റുന്നതില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ ബാങ്ക് മാനേജറുടെ മൊഴി നിര്‍ണയകമായേക്കാം


Next Story

Related Stories