TopTop
Begin typing your search above and press return to search.

മാര്‍ത്തോമ്മസഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

മാര്‍ത്തോമ്മസഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാർത്തോമ മെത്രാപൊലീത്ത അന്തരിച്ചു

മാര്‍ത്തോമ്മസഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് (89) മാത്തോമ്മ മെത്രാപൊലീത്ത അന്തരിച്ചു. മാര്‍ ക്രിസോസ്റ്റം വലിയ മത്രാപൊലീത്തയുടെ പിന്‍ഗാമിയായി പതിമൂന്ന് വര്‍ഷമായി മാര്‍ത്തോമ്മസഭയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനിടെയാണ് അന്ത്യം. ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. മാര്‍ത്തോമ്മസഭയുടെ 21ാമത് മെത്രാപ്പോലീത്തയായിരുന്നു അദ്ദേഹം.

അര്‍ബുധ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴസ ചര്‍ച്ച മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഞായറാഴച പുലര്‍ച്ചെ 2.38നായിരുവന്നു അന്ത്യം. രോഗം കലശലായതിനെ തുടര്‍ന്ന ഒക്‌ടോബര്‍ 12ന് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയുടെ നേതൃത്വത്തില്‍ തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ ലോക മതസമ്മേളനങ്ങളിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത. ഡല്‍ഹിയില്‍ ദളിത് ക്രൈസ്തവ അവകാശ സമരത്തിന് നേതൃത്വം നല്‍കിയിട്ടുള്ള അദ്ദേഹം സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിയായിരുന്നു. ബംഗാള്‍, ആന്ധ്ര ഒറീസ ഗുജറാത്ത് എന്നിവിടങ്ങളിലുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്നു ഡോ. ജോസഫ് മാത്തോമ്മ.

ജോസഫ് മാര്‍ത്തോമ്മ എന്ന പേരില്‍ 2007 ഒക്ടോബര്‍ രണ്ടിനാണ സഭയുടെ മെത്രാപ്പോലീത്തയായി അദ്ദേഹം സഥാനമേറ്റത്. 1957 ഒക്ടോബര്‍ 18-ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസക്കോപ്പായായും അഭിഷിക്തനായി.

1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. ഫിലിപ്പോസ് മാര്‍ ക്രിസോസറ്റം ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ, ജോസഫ് മാര്‍ത്തോമ്മ എന്ന അഭിനാമത്തില്‍ മാര്‍ത്തോമ്മാ 21 ാ മനായി വാഴിക്കുകയായിരുന്നു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന നവതി ആഘോഷങ്ങള്‍ക്കിടയിലാണ് അര്‍ബുധത്തിന് കീഴടങ്ങി ഡോ. ജോസഫ് (89) മാത്തോമ്മ വിടപറയുന്നത്.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്‍പാന്റെ കുടുംബമായ മാരാമണ്‍ പാലക്കുന്നത്തു തറവാട്ടില്‍ പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനാണ് ഡോ. ജോസഫ് (89) മാത്തോമ്മ. 1931 ജൂണ്‍ 27-ന് ജനനം. പി.ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളജിലെ പഠനത്തിനു ശേഷം 1954-ലാണ് ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളജില്‍ ബിഡി പഠനത്തിനു ചേരുന്നത്.




Next Story

Related Stories