TopTop
Begin typing your search above and press return to search.

റേഷന്‍കടകള്‍ ലക്ഷ്യമാക്കി 'അരിക്കൊമ്പന്‍' എത്തുന്നു; തടുക്കാന്‍ വഴി കാണാതെ നാട്ടുകാര്‍

റേഷന്‍കടകള്‍ ലക്ഷ്യമാക്കി

ഇടുക്കി രാജകുമാരിയിലാണ് സംഭവം. രാത്രികാലങ്ങളില്‍ ഒരു കൊമ്പന്‍ കാടിറങ്ങി വരുന്നു. റേഷന്‍ കടകളെയാണ് ഇവന്‍ ലക്ഷ്യം വെക്കുന്നത്. റേഷന്‍കട തകര്‍ത്ത് അകത്തുള്ള അരിയെടുത്ത് തിന്നും. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയില്‍ എംഎം രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കട തകര്‍ത്ത് രണ്ട് ചാക്ക് അരി ആ തിന്നുകയുണ്ടായി.

വെള്ളിയാഴ്ച രാത്രിയിലും ആന റേഷന്‍കടയ്ക്കരികിലെത്തി. നാട്ടുകാര്‍ ശബ്ദമാക്കിയപ്പോള്‍ പിന്‍‍വാങ്ങി തേയിലത്തോട്ടത്തില്‍ നിലയുറപ്പിച്ചു. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയതോടെ കൊമ്പൻ വീണ്ടും കാടു കയറി.

ചിന്നക്കനാൽ 80 ഏക്കർ ഭാഗത്തു നിലയുറപ്പിച്ച ഒറ്റയാൻ വലിയ ജലാശയം നീന്തിക്കടന്നാണ് ആനയിറങ്കൽ ഭാഗത്ത് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. റേഷന്‍കടയിലെ അരിയും അങ്കണവാടിയില്‍ സൂക്ഷിച്ചിട്ടുള്ള ശര്‍ക്കരയുമാണ് ആനയെ ആകര്‍ഷിക്കുന്നത്. ആന എത്തിയ ഉടനെ ആദ്യം അങ്കണവാടിയാണ് ആക്രമിച്ചത്. അത് പരാജയപ്പെട്ടപ്പോഴാണ് റേഷന്‍കടയിലേക്ക് നീങ്ങിയത്. ഇതേ ആന വീടുകള്‍ ആക്രമിച്ചും അരി എടുത്തുകൊണ്ടുപോകാറുണ്ട്.

അരികൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാൻമാര്‍ മേഖലയില്‍ സ്വൈര്യവിഹാരം നടത്തുകയാണ്. ഇവയെ തുരത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. ദേവികുളം റേഞ്ചിനു കീഴിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ 40 പേരാണ് കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.


Next Story

Related Stories