ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന കേന്ദ്രമന്ത്രി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ഇ.പി ജയരാജന്. ഇഎംസിസി വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്രമന്ത്രി മുരളീധരന് ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വെക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെയെന്നും ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ആഴക്കടല്‍ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. താന്‍ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. എന്തെങ്കിലും കരാര്‍ ഒപ്പിട്ടുണ്ടെങ്കിലലേല്ല റദ്ദാക്കാന്‍ പറ്റൂ. ഇഎംസിസിക്ക് നല്‍കാത്ത ഭൂമി എങ്ങനെയാണ് റദ്ദാക്കുക. കേരളത്തിലേക്ക് ഒരുപാട് നിക്ഷേപകര്‍ വരുന്നുണ്ട്. അവര്‍ പ്രോജക്ടുമായാണ് വരുന്നത്. അവര്‍ സര്‍ക്കാരിനു മുന്നില്‍ ഒരു എംഒയു വെക്കും. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സംബന്ധിച്ച ധാരണയാണത്. അത് കിട്ടിയാല്‍ വിശദമായി പരിശോധിക്കും. അതനുസരിച്ചായിരിക്കും ത് പ്രോസസ് ചെയ്യുന്നത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് യുഎസ് കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നുവെന്നായിരുന്നു മുരളീധരന് പറഞ്ഞത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്കി നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന് ആരോപിച്ചിരുന്നു.