TopTop

ലോക്ക്ഡൗൺ, ഓണ്‍ലൈന്‍ മദ്യം ഇല്ല, ഡി അഡിക്ഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി

ലോക്ക്ഡൗൺ, ഓണ്‍ലൈന്‍ മദ്യം ഇല്ല, ഡി അഡിക്ഷന് സൗകര്യമൊരുക്കുമെന്ന് മന്ത്രി

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കഴിയുന്നത് വരെ സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി. നിലവിലെ സ്ഥിതി വരുന്ന 20 ദിവസവും തുടരും. ഓൺലൈനായി മദ്യം വിതരണം ചെയ്യുന്നതിനെ കുറിച്ച് ചർ‌ച്ചകൾ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ മറിച്ചൊരു ഉത്തരവ് വരുന്നത് വരെ ഈ രീതി തുടരും. ജനങ്ങൾ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് കഴിയുന്നത്ര പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മദ്യ ലഭ്യത ഇല്ലാതാവുന്ന സാഹചര്യത്തിൽ‌ അനധികൃത മദ്യവിൽപനയും വ്യാജ മദ്യ ഉത്പാദനവും പൂർണമായും തടയും. മദ്യാസക്തിയുള്ളവർക്ക് ഡി അഡിക്ഷൻ ചികിൽസകൾക്ക് സൗകര്യം ഒരുക്കുും. ഡി അഡിക്ഷ്ൻ സെന്ററുകൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും ഇന്നലെ മുതൽ അടച്ചിടാൻ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ നിലനില്‍ക്കുന്ന ഏപ്രിൽ 14 വരെയാണ് നിയന്ത്രണം. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കള്ള് ഷാപ്പുകളും തുറക്കില്ലെന്ന് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും തീരുമാനിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാനം സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുന്നത്.


Next Story

Related Stories