TopTop
Begin typing your search above and press return to search.

ലക്ഷണങ്ങളില്ലെങ്കില്‍ കോവിഡ് ബാധിതരായ അതിഥി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം, വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍

ലക്ഷണങ്ങളില്ലെങ്കില്‍ കോവിഡ് ബാധിതരായ അതിഥി തൊഴിലാളികള്‍ക്ക് ജോലി ചെയ്യാം, വിചിത്ര ഉത്തരവുമായി സര്‍ക്കാര്‍

ലക്ഷണങ്ങളില്ലെങ്കില്‍ കോവിഡ് രോഗികളായ അതിഥി തൊഴിലാളികളെ ജോലിയെടുപ്പിക്കാമെന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്കായി പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്ക് ജോലി ചെയ്യാം. ജോലിയും താമസവും പ്രത്യേകമാക്കണം എന്നാണ് നിര്‍ദേശത്തിലെ ഉള്ളടക്കം.

ഇത്തരം തൊഴിലാളികള്‍ക്ക് സിഎഫ്എല്‍ടിസിക്ക് സമാനമായ താമസവും ഭക്ഷണവും നല്‍കണമെന്നും 14 ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം തീര്‍ത്തും അപ്രായോഗികമാണെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഉത്തരവിനെ എതിര്‍ത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ഉള്‍പ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്.




കോവിഡ് രോഗികള്‍ക്ക് വിശ്രമം അത്യാവശ്യമാണെന്ന സാഹചര്യാമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗ ബാധ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തരം ഒരു നിര്‍ദേശം ഒരു തരത്തിലും പ്രായോഗമല്ലെന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നി്ന്നും ഉയര്‍ന്നു കഴിഞ്ഞു.



Next Story

Related Stories