TopTop
Begin typing your search above and press return to search.

ഇന്നും കൂട്ടി; പെട്രോളിനും ഡീസലിനും 29 പൈസ വീതം, കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

ഇന്നും കൂട്ടി; പെട്രോളിനും ഡീസലിനും 29 പൈസ വീതം, കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ, തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.19 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമായി. കോഴിക്കോട് പെട്രോള്‍ 96.26 രൂപ, ഡീസല്‍ 91.74 രൂപ. ഈ മാസം 11ാം തീയതിയാകുമ്പോള്‍ ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തിരുവല്ലയിലും മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ തിരുവനന്തപുരത്തും പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്.


Next Story

Related Stories