TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി; ഒളിപ്പിച്ച നിലയില്‍ നാല് സ്റ്റീല്‍ ബോംബുകളും

മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി; ഒളിപ്പിച്ച നിലയില്‍ നാല് സ്റ്റീല്‍ ബോംബുകളും

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍നിന്ന് വെട്ടിമാറ്റിയ തലഭാഗം കണ്ടെത്തി. ഇതോടൊപ്പം ഒളിപ്പിച്ച നിലയില്‍ നാല് സ്റ്റീല്‍ ബോംബുകളും പൊലീസ് കണ്ടെടുത്തു. മമ്പറം ടെലഫോണ്‍ എക്സേഞ്ചിന് പിറകുവശത്താണ് ഇവ കണ്ടെത്തിയത്. ബോംബ് നിര്‍മാണ സാമഗ്രികളും സമീപത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം.

മമ്പറം പാലത്തിനു സമീപം മമ്പറം ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ച കട്ടൗട്ടാണ് നശിപ്പിക്കപ്പെട്ടത്. വോട്ടെടുപ്പിന്റെ തലേന്നാള്‍ ആയിരുന്നു സംഭവം. തോല്‍ക്കുമെന്നായപ്പോള്‍ വലതുപക്ഷ ശക്തികള്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നായിരുന്നു സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജന്‍ സംഭവത്തില്‍ പ്രതികരിച്ചിരുന്നത്. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസും ദുഷ്ട ചിന്തയുമാണ് തെളിഞ്ഞു കാണുന്നത്. പ്രകോപനം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചിരുന്നു.


Next Story

Related Stories