TopTop
Begin typing your search above and press return to search.

പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കേരളം, രാഷ്ട്രീയ നിയമ ചെറുത്തുനില്‍പ്പിന്റെ വഴികള്‍

പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കേരളം, രാഷ്ട്രീയ നിയമ ചെറുത്തുനില്‍പ്പിന്റെ വഴികള്‍

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുളള ആദ്യ ചര്‍ ച്ചകള്‍ നടക്കുമ്ബോള്‍ കേരളം ചിത്രത്തിലുണ്ടായിരുന്നില്ല. കുടിയേറ്റത്തിന്റെ സാമുഹ്യ പ്രശ്‌നങ്ങള്‍ കേരളത്തിലില്ലാത്തതുകൊണ്ടാവണം സംസ്ഥാനം ഇക്കാര്യത്തില്‍ ആദ്യഘട്ടത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിച്ച്‌ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

അതിനിടെയാണ് രണ്ട് പ്രധാന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ബംഗാള്‍ ജനസംഖ്യ റജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷമായിരുന്നു അത്. കേരളം ജനസംഖ്യ റജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നതായിരുന്നു വാര്‍ത്ത. ഇക്കാര്യം പുറത്തുവന്ന ഉടനെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. അതുപോലെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ക്കുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നതായിരുന്നു മറ്റൊരു വാര്‍ത്ത. അത്തരത്തിലൊരു തടങ്കല്‍ കേന്ദ്രങ്ങളും കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ അതിന്റെ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു..

ഇതിന് ശേഷമാണ് കേരളം പൗരത്വ നിയമഭേദഗതിക്കെതിരായ നീക്കം സജീവമാക്കിയത്. കേരളത്തിന്റെ എല്ലാ നീക്കങ്ങളും ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും പൗരത്വ നിയമത്തിനെതിരായ സമരത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുകയും ചെയ്തു. പൗരത്വ ബില്ലിനെതിരെ എന്ത് സമീപനം സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ ആദ്യം കേരള സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ബിജെപി യോഗം ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച്‌ യോഗം ബഹിഷ്‌ക്കരിച്ചു. അന്നത്തെ യോഗത്തില്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക യോഗം വിളിച്ച്‌ പ്രമേയം പാസ്സാക്കാന്‍ തീരുമാനിച്ചു. ഇതിന് മുമ്ബ് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍െയും നേതൃത്വത്തില്‍ സത്യാഗ്രഹം നടന്നു. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ നിന്നതാണ് ചര്‍ച്ചയായത്. അതേസമയം ഭരണപക്ഷവുമായി ചേര്‍ന്നുള്ള സമരത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അസ്വാരസ്യം പ്രകടിപ്പിച്ചത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് കാരണമായി.

ഇതിന് ശേഷമാണ് സംസ്ഥാന നിയമസഭ പ്രത്യേക യോഗം ചേര്‍ന്ന് പ്രമേയം പാസ്സാക്കിയത്. പൗരത്വ നിയമം മുസ്ലീം വിരുദ്ധവും ഹിന്ദുരാഷ്ട്രത്തിനായുള്ള പദ്ധതിയുടെ ഭാഗമായുള്ള നടപടിയുടെ ഭാഗവുമാണെന്ന് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

നിയമസഭ പ്രമേയം പാസ്സാക്കിയതിനെതിരെ രൂക്ഷമായാണ് കേന്ദ്ര സര്‍ക്കാറും ബിജെപിയും പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു നോട്ടീസ് നല്‍കി. ഭരണഘടനാ വിരുദ്ധമാണ് നടപടിയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. യാതൊരു പ്രസക്തിയുമില്ലാത്ത പ്രമേയമാണിതെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പ്രമേയത്തിനെതിരെ കേരള ഗവര്‍ണറാണ് പ്രമേയത്തിനെതിരെ രൂക്ഷമായി രംഗത്തെത്തിയത്. കടുത്ത വിമര്‍ശനം അദ്ദേഹം അഴിച്ചുവിട്ടു. കേന്ദ്രം പാസ്സാക്കിയ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനുളള അധികാരം സംസ്ഥാന നിയമസഭയ്ക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ സ്ംസ്ഥാന പ്രസിഡന്റിന്റെ നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ വിമര്‍ശനങ്ങള്‍ മൂലം കേരളം പൗരത്വ ബില്ലിനെതിരായ നടപടികള്‍ മന്ദീഭവിപ്പിച്ചില്ല. എല്ലാ നിയമസഭകളും സമാനമായ രീതിയില്‍ പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. പഞ്ചാബ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്രയും നടപടികള്‍ രാഷ്ട്രീയമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കേരളം കടന്നിരിക്കുന്നത് നിയമ പരമായ മാര്‍ഗത്തിലാണ്. കേന്ദ്രത്തിനെതിരെ സൂട്ട് ഹര്‍ജിയാണ് കേരളം ഫയല്‍ചെയ്തിരിക്കുന്നത്.

പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതി ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് കേരളം കോടതിയിലെത്തിയിരിക്കുന്നത്. നിയമം ഭരണഘടനവിരുദ്ധവും വിവേചനപരവുമാണെന്ന് ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ നിയമം കോടതി റദ്ദാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

പൗരത്വ നിയമ ഭേദഗതിക്കു പുറമെ 2015 ല്‍ പാസ്പോര്‍ട് എമന്റ്മെന്റ് റൂളും ഫോറിനേഴ്സ് എമന്റ്മെന്റ് റൂളും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ കേരളം ആവശ്യപ്പെടുന്നുണ്ട്. നിയമത്തില്‍ വരുത്തിയ ഈ ഭേദഗതിയിലൂടെയാണ് മുസ്ലീങ്ങളാല്ലാത്ത കുടിയേറ്റകാര്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള വ്യവസ്ഥകള്‍ ഉറപ്പുവരുത്തിയത്. അതാതയത് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലീങ്ങളല്ലാത്തവര്‍, 2014 ഡിസംബര്‍ 31 ന് മുമ്ബ് ഇന്ത്യയില്‍ എത്തിയതാണെങ്കില്‍ അവര്‍ ഇന്ത്യയില്‍ തുടരാമെന്നതാണ് ഈ നിയമ ഭേദഗതിയിലൂടെ വരുത്തിയ മാറ്റം. മത പീഡനം മൂലമാണ് അവര്‍ ഇന്ത്യയിലേക്ക് കുടിയേറിയത് എന്ന് സ്ഥാപിച്ചാല്‍ മാത്രം മതിയാകും. നിയമത്തില്‍ വരുത്തിയ ഈ മാറ്റവും വിവേചനപരമാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ പൗരത്വ നിയമത്തിനെതിരായ മതേതര ഇന്ത്യയുടെ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുകയാണ് കേരളം.നേരത്തെ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ എടുത്തിരുന്ന ബംഗാള്‍ മുഖ്യമന്ത്രി ഇപ്പോള്‍ എതിര്‍പ്പിന്റെ തീവ്രത അല്‍പ്ം കുറച്ച്‌ിട്ടുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരത്തില്‍ പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകാം എന്ന് ആലോചിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചു ചേര്‍ത്തയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മമത തീരുമാനിച്ചത് ഇതിന്റെ ഉദാഹരണമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപണിമുടക്കിന്റെ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമം നടത്തിയെന്നതാണ് മമത ബാനര്‍ജി ആരോപിക്കുന്നത്. അതുകൊണ്ട് യോജിച്ചുള്ള സമരത്തില്‍നിന്ന് പിന്‍വാങ്ങാന്‍ മമത തീരുമാനിക്കുകയും ചെയ്യുന്നു. അതേസമയം പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും മമത പറയുന്നു. മറ്റിടങ്ങളില്‍ പ്രക്ഷോഭം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഭിന്നതകളില്‍ തട്ടി ഉലയുമ്ബോള്‍ കേരളത്തില്‍ പ്രതിപക്ഷത്തെയും കൂടെനിര്‍ത്തിയാണ് പൗരത്വബില്ലിനെതിരായ കേരള സര്‍ക്കാരിന്റെ പോരാട്ടം. അതാണ് അത് ദേശിയ തലത്തില്‍ കുടതുല്‍ ശ്രദ്ധ നേടാന്‍ കാരണവും
Next Story

Related Stories