TopTop
Begin typing your search above and press return to search.

പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു, കണ്ടെത്താൻ ഇനിയും അ‍ഞ്ച് പേർ; 'ദുരന്തത്തിന് കാരണം മേഘവിസ്‌ഫോടനം'

പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു, കണ്ടെത്താൻ ഇനിയും അ‍ഞ്ച് പേർ;   ദുരന്തത്തിന് കാരണം മേഘവിസ്‌ഫോടനം

ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി പത്തൊമ്പത് ദിവസം കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. ഓഗസ്റ്റ് 6നു രാത്രിയിലാണ് രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി 4 ലയങ്ങളിലെ 30 വീടുകൾ തകർന്നത്. 65 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്.

പെട്ടിമുടിയിലൂടെ കടന്ന് പോവുന്ന ചിന്നാറിലെ ജലനിരപ്പ് ഉള്‍പ്പെടെ ഉയർന്നതും ആധുനിക സംവിധാനങ്ങളോടെ ഉൾപ്പെടെ സഹായത്തോടെ നടത്തിയ തിരച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതും തിരച്ചിൽ അവസാനിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ദിനേഷ് കുമാർ (20), റാണി (44), പ്രിയദർശിനി (7), കസ്തൂരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു. ആധുനിക സംവിധാനങ്ങളോടെ ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മുന്നാറിൽ ചേർന്ന അവലോകന യോഗത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചിൽ നിർത്തുന്നത്. സംയുക്ത തിരച്ചിൽ സംഘം ഇന്ന് മടങ്ങുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ പെട്ടിമുടിപ്പുഴയിലെ ഒഴുക്കു കുറഞ്ഞ ശേഷം അഗ്നിരക്ഷാസേന, വനം വകുപ്പ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് ദേവികുളം സബ് കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു.

അതേസമയം, ചരിത്രത്തിൽ ഇതുവരെ ചെറിയ മണ്ണിടിച്ചിൽ പോലും രേഖപ്പെടുത്താത്ത കണ്ണൻദേവൻ പ്ലാന്റേഷന്റെ ഭാഗമായി പെട്ടിമുടി മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കാരണം വിശദമായി പഠനവിധേയമാക്കണമെമാണ് വിദഗ്ദരുടെ നിലപാട്. പെട്ടിമുടിയുടെ പരിസരങ്ങളിൽ ഒന്നും ക്വാറികൾ പ്രവർത്തിക്കുന്നില്ല. ഒരു നൂറ്റാണ്ടിലേറിയെയാ പ്ലാന്റേഷൻ നിലനിൽക്കുന്ന ഇവിടം ഉറപ്പുള്ള മണ്ണുമാണുള്ളത്. ഈ സാഹചര്യത്തിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ നല്‍കുന്ന സൂചന.

വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. ഇതിന് സമാനമാണ് പ്രദേശത്ത് ഓഗസ്റ്റ് തുടക്കത്തിൽ രേഖപ്പെടുത്തിയ ശക്തമായ മഴ. രണ്ടായിരം മില്ലി ലിറ്റർ മഴയാണ് ഈ ദിവങ്ങളിൽ‌ പ്രദേശത്ത് രേഖപ്പെടുത്തിയത്.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴ. ഓഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ച മാത്രം 2147 മിമീ മഴ പ്രദേശത്ത് രേഖപ്പെടുത്തി. വലിയ മഴയ്ക്കൊപ്പം സമീപ മലകളിൽ നിന്നുള്ള വെള്ളവും കുത്തിയൊലിച്ച് വരാനുള്ള സാധ്യതയും തള്ളാനാവില്ല. ഇതിന്റെ ഫലമായി 14 അടിയോളം ഉയരത്തിൽ വെള്ളമെത്തിയിരിക്കാമെന്നും കരുതുന്നു.


Next Story

Related Stories