TopTop
Begin typing your search above and press return to search.

വീട്ടിൽ 1200 കുപ്പി വൈൻ: അമ്പതുകാരി പിടിയിൽ

വീട്ടിൽ 1200 കുപ്പി വൈൻ: അമ്പതുകാരി പിടിയിൽ

വീട്ടില്‍ അനധികൃതമായി വൈനുണ്ടാക്കി വിൽപ്പന നടത്തി വന്നിരുന്ന അമ്പതുകാരിയെ എക്സൈസ് പിടികൂടി. തിരുവനന്തപുരം തുമ്പയിലാണ് സംഭവം. ആൽക്കഹോൾ അടങ്ങിയവയാണ് പിടികൂടിയ വൈനുകൾ. ഇവ 1200 ബോട്ടിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ഇവർ വൈൻ ഉണ്ടാക്കി നൽകാറുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിയുള്ള വൈൻ വീടുകളിൽ ഉൽപാദിപ്പിച്ച് വിറ്റാൽ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം എക്സൈസ് വ്യക്തമാക്കിയിരുന്നു. ആൽക്കഹോൾ ഇല്ലാത്ത വൈൻ എന്ന വ്യാജേന ആൽക്കഹോൾ കലർന്ന വൈൻ എക്സൈസിന്റെ കണ്ണുവെട്ടിച്ച് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനെയാണ് തടയാൻ ഉദ്ദേശിക്കുന്നത്. ക്രിസ്മസ്–പുതുവൽസര ആഘോഷവേളകളിൽ വ്യാപകമായി വൈൻ വിൽപ്പന നടക്കാറുണ്ട്.


Next Story

Related Stories