TopTop
Begin typing your search above and press return to search.

എംസി കമറുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു, 13 കോടിയോളം രൂപയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

എംസി കമറുദ്ദീനെ  പോലീസ് കസ്റ്റഡിയില്‍ വിട്ടു, 13 കോടിയോളം രൂപയുടെ തട്ടിപ്പിന്  തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ പോലീസ് കസ്റ്റഡിയില്‍. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കമറുദ്ദീനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ കമറുദ്ദീന്റെ ജാമ്യാപേക്ഷ 11-ാം തിയതിയിലേക്ക് മാറ്റി.

ക്രിമിനല്‍ കുറ്റം നടന്നതായി പരാതിക്കാര്‍ പോലും കമറുദ്ദീന് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും രാഷ്ട്രീയ പ്രേരിതമായാണ് കേസുകള്‍ ചുമത്തിയിരിക്കുന്നതെന്നുമായിരുന്നു കമറുദ്ദീന് വേണ്ടി ഹാജറായ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരനാണ് കമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത്. രാഷ്ട്രീയ പ്രേരിതമായ കേസുകളുടെ പേരില്‍ കമറുദ്ദീനെ കസ്റ്റഡിയില്‍ വിടാനോ റിമാന്‍ഡ് ചെയ്യാനോ സാധിക്കില്ലെന്ന വാദവും അഭിഭാഷകര്‍ ചുണ്ടിക്കാട്ടി.

എന്നാല്‍, 13 കോടിയോളം രൂപയുടെ തട്ടിപ്പാണ് ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളുണ്ട്. കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയില്‍ വിടണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.


Next Story

Related Stories