TopTop
Begin typing your search above and press return to search.

എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായ പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായ പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായ പ്രൊഫസര്‍ കെ.എ സിദ്ദീഖ് ഹസ്സന്‍ (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മയ്യിത്ത് വൈകുന്നേരം നാല് മണിമുതല്‍ 11 വരെ വെള്ളിമാടുകുന്ന് ജെ.ഡി.ടിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയാണ്. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന് തൃശൂരില്‍ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍കോട് ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകനായിരുന്നു. പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്ലാം ദര്‍ശനത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റന്റ് അമീറും 1990 മുതല്‍ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീറും ആയിരുന്നു. ഭാര്യ: വി.കെ സുബൈദ. മക്കള്‍: ഫസലുര്‍ റഹ്‌മാന്‍, സാബിറ, ഷറഫുദ്ദീന്‍, അനീസുര്‍ റഹ്‌മാന്‍.


Next Story

Related Stories