TopTop
Begin typing your search above and press return to search.

തുടര്‍ഭരണം ലഭിച്ചപ്പോള്‍ അഹങ്കാരം; വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുന്നു : കെ മുരളീധരന്‍

തുടര്‍ഭരണം ലഭിച്ചപ്പോള്‍ അഹങ്കാരം; വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുന്നു : കെ മുരളീധരന്‍

തുടര്‍ഭരണം ലഭിച്ചപ്പോള്‍ സിപിഎമ്മിന് അഹങ്കാരമായെന്നും ജനം വിജയിപ്പിക്കുമ്പോള്‍ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരേയും ചീത്തവിളിക്കുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ല. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിഷമമാണ്. ഭൂരിപക്ഷം വോട്ടും എല്‍ഡിഎഫിന് പോയതാണ് ബിജെപിക്ക് വോട്ട് കുറയാന്‍ കാരണം. നേമത്ത് ബിജെപിക്കും സിപിഎമ്മിനും വോട്ട് കുറഞ്ഞിട്ടുണ്ട്. വത്സന്‍ തില്ലങ്കേരിയെ പോലുള്ള ആര്‍എസ്എസ് നേതാക്കളെ ഇടനിലക്കാരാക്കി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ചീത്ത വിളിക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. അതിന് ശേഷമാണ് ക്രിയാത്മക പിന്തുണ തേടുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി പറയുന്നു. ബിജെപി വോട്ട് കുറഞ്ഞ ഇടങ്ങളില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം. വട്ടിയൂര്‍കാവില്‍ യുഡിഎഫ് ജയിച്ച തെരഞ്ഞെടുപ്പിന്റെ കണക്ക് മുഖ്യമന്ത്രി പരിശോധിക്കണം.

ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ സന്തോഷം. അതില്‍ സിപിഎം അഹങ്കരിക്കേണ്ട കാര്യം ഇല്ല. ബംഗാള്‍ ഫലം എന്തായെന്നും കെ മുരളീധരന്‍ ചോദിച്ചു. എന്‍എസ്എസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കെ മുരളീധരന്‍ പ്രതികരിച്ചു. സമുദായ സംഘടനകള്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വിമര്‍ശിക്കുന്നവരെ എല്ലാം കല്ലെറിയാനാണ് സിപിഎം ശ്രമിക്കുന്നത്. അത് നല്ലതിനല്ലെന്നും കെ മുരളീധരന്‍ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Next Story

Related Stories