TopTop
Begin typing your search above and press return to search.

പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നു; സിപിഎം എസ്ഡിപിഐയുമായി ചേര്‍ന്ന് അക്രമം നടത്തുന്നു: കെ സുരേന്ദ്രന്‍

പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നു; സിപിഎം എസ്ഡിപിഐയുമായി ചേര്‍ന്ന് അക്രമം നടത്തുന്നു: കെ സുരേന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നത്. നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുള്ള പരിശീലനം സിപിഎം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ സുതാര്യതയും സുരക്ഷിതത്വവുമില്ല. ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിക്കുന്നില്ല. ബാക്കി വന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എവിടെയാണെന്ന് അറിയാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടാവണം. സംസ്ഥാനത്ത് എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാക്കിയുണ്ട് എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണം. പോസ്റ്റല്‍ വോട്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘടനാ സംവിധാനം സിപിഎം ഉണ്ടാക്കിയിട്ടുണ്ട്. നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ബിഎല്‍ഒമാരെയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുള്ള പരിശീലനം സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിനു പിന്നാലെ സിപിഎം സംസ്ഥാനത്ത് വ്യാപക അക്രം അഴിച്ചുവിടുകയാണ്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായി. ഇതെല്ലാം സിപിഎം നേതാക്കളുടെ അറിവോടെയാണ്. എസ്ഡിപിഐയുമായി ചേര്‍ന്നാണ് പലയിടത്തും ആക്രമണങ്ങള്‍ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാന്‍ െേപാലീസ് തയ്യാറാവുന്നില്ല. കാസര്‍കോഡ് ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസുകളിലെ പ്രതികള്‍ പുറത്തുവിലസുകയാണ്. സിപിഎം പ്രവര്‍ത്തകരായ അക്രമികള്‍ക്ക് പൊലീസിന്റെ ഒത്താശയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


Next Story

Related Stories