TopTop
Begin typing your search above and press return to search.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; ഗുരുതര ക്രമക്കേടുകള്‍, നാല് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; ഗുരുതര ക്രമക്കേടുകള്‍, നാല് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കരിപ്പൂരില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളില്‍ സി.ബി.ഐ- ഡി.ആര്‍.ഐ സംഘങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധനയില്‍ മൂന്നു ലക്ഷത്തിത്തിലേറെ രൂപയും സ്വര്‍ണവും കണ്ടെടുത്തു. കസ്റ്റംസ് പരിശോധിച്ച് വിട്ടയച്ച യാത്രക്കാരനില്‍ നിന്ന് സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ നാലു കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ പരിശോധന 24 മണിക്കൂറോളം നീണ്ടു. കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്നെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസില്‍ നിന്നാണ് 623 ഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടെടുത്തതായാണ് റിപോര്‍ട്ട്.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും 750 ഗ്രാം സ്വര്‍ണവും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. യാത്രക്കാരെ പാസ്‌പോര്‍ട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു .കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും തുടര്‍ നടപടികള്‍.


Next Story

Related Stories