TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് ആക്ടീവ് കോവിഡ് കേസുകളില്‍ 34% വര്‍ദ്ധന, കണ്ണൂരും വയനാടും ആശങ്ക

സംസ്ഥാനത്ത്  ആക്ടീവ് കോവിഡ് കേസുകളില്‍ 34% വര്‍ദ്ധന, കണ്ണൂരും വയനാടും ആശങ്ക

കോവിഡ് കേസുകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായി രണ്ടായിരത്തിന് മുകളില്‍ രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ രണ്ടാഴ്ക്കിടെ കേരളത്തില്‍ ആക്ടീവ് കേസുകളില്‍ രേഖപ്പെടുത്തിയത് 34 ശതമാനം വര്‍ദ്ധനയെന്ന് കണക്കുകള്‍. സെപ്തംബറിലെ ആദ്യ പതിനാല് ദിവസത്തെ കണക്കുകളിലാണ് പോസിറ്റീവ് കേസുകളിലെ വലിയ വര്‍ദ്ധന രേഖപ്പെടുത്തുന്നത്. കണ്ണൂര്‍ വയനാട് ജില്ലകളില്‍ ഉള്‍പ്പെടെ ഇക്കാലയളവില്‍ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യം രേഖപ്പെടുത്തിയപ്പോള്‍ രോഗ വ്യാപനം രൂക്ഷമായ തലസ്ഥാന ജില്ലയില്‍ ഈ നിരക്കില്‍ കുറവുണ്ടായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ നാല് ശതമാനം കുറവ് രേഖപ്പെടുത്തി. സെപ്തംബര്‍ തുടക്കത്തില്‍ 5227 ആക്ടീവ് കേസുകളായിരുന്നു ജില്ലയിലുള്ളത്. സെപ്തംബര്‍ 14 ന് ഇത് 5040 എന്ന നിലയിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് ആഴ്്ചകളായി ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ഫലമാണ് കോവിഡ് ആക്ടീവ് കേസുകളിലെ ഈ ഇടിവ് ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേരളത്തിലെ കോവിഡ് മരണങ്ങളില്‍ മുന്നില്‍ ഒന്നും സംഭവിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഈ നില തുടരാനും ഡല്‍ഹിയിലെ സാഹചര്യത്തിന് സമാനമെന്നോണം സാഹചര്യം ഉണ്ടാവാനിടയുണ്ടെന്നും കണക്കുകള്‍ തയ്യാറാക്കിയ ജീവന്‍ രക്ഷാ പ്രോജക്റ്റ് കണ്‍വീനര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സെപ്തംബറിലെ ആദ്യ പകുതിയില്‍ കണ്ണൂര്‍, വയനാട്, പാലക്കാട് ഇടുക്കി കൊല്ലം ജില്ലകളില്‍ ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശതമാന കണക്കുകള്‍ പരിശോധിച്ചാല്‍ കണ്ണൂര്‍ (139%), വയനാട് (84%), പാലക്കാട് (75%) ഇടുക്കി (63%) കൊല്ലം (55%) എന്നിങ്ങനെയാണ് ആക്ടീവ് കേസുകളുടെ വര്‍ദ്ധന.

ഒരു ഘട്ടത്തില്‍ ചുരുങ്ങിയ രോഗികള്‍ മാത്രം ഉണ്ടായിരുന്നിടത്ത് നിന്നാണ് കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ആക്ടീവ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുന്നത്. ഈ സാഹചര്യം ആശങ്ക ഉയര്‍ത്തുന്നതാണെന്നും ഇത്തരത്തില്‍ ആക്ടീവ് കേസുകള്‍ ഉണ്ടാവുന്നത് ചെറുതും വലുതുമായ കോവിഡ് ക്ലസ്റ്ററുകള്‍ രൂപം കൊള്ളാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും സംസ്ഥാനത്തെ മുന്‍ എപിഡമിയോളജിസ്റ്റ് ഡോ. എ സുകുമാരനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

Related Stories