TopTop
Begin typing your search above and press return to search.

അണക്കെട്ടുകൾ നിറയുന്നു, ആശങ്കയും, അതി തീവ്രമഴ തുടർന്നാൽ സാഹചര്യം ഗുരുതരമായേക്കും

അണക്കെട്ടുകൾ നിറയുന്നു, ആശങ്കയും, അതി തീവ്രമഴ തുടർന്നാൽ സാഹചര്യം ഗുരുതരമായേക്കും

ദിവസങ്ങളായി സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ അണക്കെട്ടുകൾ നിറയുന്നു. മധ്യ തെക്കൻ കേരളത്തിലാണ് നിലവിൽ മഴയും വെള്ളക്കെട്ടും ശക്തമായി തുടരുന്നത്. കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയർന്നതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വെക്കം , കുമരകം മുന്നാനി അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറി.

കനത്ത മഴ ബുധാഴ്ചവരെ തുടരുമെന്നാണ് നിലവിൽ കണക്ക് കൂട്ടുന്നത്. ഇടുക്കിയിൽ ഉൾപ്പെടെ റെഡ് അലേർട്ടും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ മുല്ലപ്പെരിയാർ ഡാമിൽ ഉൾപ്പെടെ ജല നിരപ്പ് ഉയരുകയാണ്. മഴ അടുത്ത മൂന്നു ദിവസം അതിശക്തമായി തുടർന്നാൽ വലിയ ഡാമുകൾ തുറക്കേണ്ടി വരുമെന്ന നിലപാടിലാണ് കെഎസ്ഇ.ബിയും. അതി തീവ്രമഴ തുടർന്നാൽ മൂന്നു ദിവസത്തിൽ കൂടുതൽ പിടിച്ചു നിൽക്കാനാകില്ല. ഡാമുകൾ തുറന്നാൽ പ്രളയസാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്.പിള്ള ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കെ.എസ്.ഇ.ബി ഡാമുകൾ തുറക്കേണ്ട ലക്ഷണം കണ്ടാൽ ബ്ലൂ അലർട്ട് നൽകും. ജലനിരപ്പ് വീണ്ടും കൂടിയാൽ ഓറഞ്ച് അലർട്ടും തുറക്കും മുമ്പ് റെഡ് അലർട്ടും നൽകും. നിലവിൽ മുല്ലപ്പെരിയാർ പമ്പ അണക്കെട്ടുകളിൽ മാത്രമാണ് അലേർട്ടുകൾ നിലനിൽക്കുന്നത്.



ആദ്യ മുന്നറിയിപ്പ് ഇതിനോടകം നൽകി കഴിഞ്ഞ മുല്ലപ്പെരിയാൽ ആണക്കെട്ടിൽ 135 അടിയാണ് നിലവിലെ ജലനിരപ്പ് . 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കും. ഡാമിന്‌റെ വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് കൊണ്ടുപോന്ന വെള്ളത്തിന്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്ന സാഹചര്യം മുന്നിൽ കണ്ട് നേരത്തെ സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്നാടിന് കത്ത് നൽകിയിരുന്നു. ഡാം തുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വര്‍ദ്ധിപ്പിച്ചത്.

അതേസമയം, . സംഭരണ ശേഷിയുടെ 67 ശതമാനം എന്ന നിലയിലേക്ക് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 2361 അടിയാണ് നിലവിലെ ജലനിരപ്പ്. തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്‍റെ 4 ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർകുട്ടി, ഇരട്ടയാർ, പൊന്മുടി, ലോവൽപെരിയാർ, പെരിങ്ങൽകുത്ത്, മൂഴിയാർ, കല്ലാർ, കക്കയം, കുണ്ടള എന്നീ ചെറു ഡാമുകൾ ഇതിനകം തുറന്നു കഴിഞ്ഞു. പേപ്പാറ ഡാമും തുറന്നു. മൂഴിയാർ അണക്കെട്ടിന്‍റെയും മണിയാർ സംഭരണിയുടെയും സ്പിൽവേ തുറന്നു. പാലക്കാട് മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നു. കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും കൂടുതൽ ഉയർത്തും.

പമ്പ അണക്കെട്ട് സംഭരണ ശേഷിയുടെ 84% നിറഞ്ഞ നിലയിലാണ്. നീരൊഴുക്ക് കൂടിയാൽ ഏതു നിമിഷവും തുറക്കുമെന്നാണ് അറിയിപ്പ്. വാളയാർ ഡാം തുറക്കുമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ 983.05 മീറ്ററാണ് ജലനിരപ്പ്. അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടർന്നാൽ ബാണാസുര സാഗർ അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പുണ്ട്. ബാണാസുര സാഗറിലെ ജലനിരപ്പ് സംഭരണശേഷിയുടെ 66% പിന്നിട്ടു. ഇടുക്കിയിൽ ഇത് 55% ആണ്. ഇടമലയാർ- 49%, ഷോളയാർ- 65%, കക്കി- 54%, മാട്ടുപ്പെട്ടി- 28% എന്നിങ്ങനെയാണ് ജലനിരപ്പ്.


Next Story

Related Stories