TopTop

ഇടുക്കിയിലെ കോവിഡ് 19 ബാധിതനായ കോണ്‍ഗ്രസുകാരന്‍ കണ്ട നേതാക്കള്‍ ആരെല്ലാം? സന്ദര്‍ശിച്ചത് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍

ഇടുക്കിയിലെ കോവിഡ് 19 ബാധിതനായ കോണ്‍ഗ്രസുകാരന്‍ കണ്ട നേതാക്കള്‍ ആരെല്ലാം? സന്ദര്‍ശിച്ചത് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍

ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഇടുക്കിയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവുമുണ്ടായിരുന്നു. അദ്ദേഹം ഏതൊക്കെ നേതാക്കളെ കണ്ടു എന്നതിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.

തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തിയതായാണ് സൂചന. ഇതിനിടയില്‍ പല പ്രമുഖരായ നേതാക്കളെ കണ്ടതായും സൂചനയുണ്ട്. പാലക്കാട്, മുന്നാര്‍ പെരുമ്പാവൂര്‍ തിരുവനന്തപുരം നിയമസഭ മന്ദിരം എന്നിവ സന്ദര്‍ശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ടവര്‍ സ്വയം ക്വാറാന്റൈനില്‍ പോകാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെറുതോണി മുസ്ലീം പള്ളിയില്‍ മാര്‍ച്ച് 13, 20 തീയതികളില്‍ സന്ദര്‍ശിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തിയാലും സെക്കന്ററി കോണ്‍ടാക്റ്റിലുള്ളവരെ കണ്ടെത്തുക എളുപ്പമല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
ഇതുവരെ ഇടുക്കി ജില്ലയില്‍ മൂന്ന് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതില്‍ ഒന്ന് ബ്രിട്ടീഷ് പൗരനാണ്. രണ്ടാമത്തേത് ദുബായിയില്‍നിന്ന് മടങ്ങിയെത്തിയ തൊടുപുഴ സ്വദേശിക്കാണ്.
സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 126 ആയി. 136 പേരെ ആണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണുകളില്‍ 43 എണ്ണം പ്രവര്‍ത്തന സജ്ജമായി. പ്രദേശിക സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കുവേണ്ടിയാണ് ഇത്. സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Next Story

Related Stories