Top

എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം, അടുത്ത വര്‍ഷം അവസാനത്തോടെ ചരിത്ര നേട്ടം

എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം, അടുത്ത വര്‍ഷം അവസാനത്തോടെ ചരിത്ര നേട്ടം


സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ലക്ഷ്യത്തിലേക്ക് കേരളം. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനത്തോടെ ലക്ഷ്യം കൈവരിക്കും. 1548 കോടി രൂപയുടെ യുടെതാണ് ഈ പദ്ധതി.
സംസ്ഥാനത്തെ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.


ഇന്ത്യ ഇന്‍ര്‍നെറ്റ് റിപ്പോര്‍ട്ട് 2019 പ്രകാരം സംസ്ഥാനത്ത് ഇതിനകം തന്നെ 54 ശതമാനത്തിലധികം ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാജ്യത്തെ രണ്ടാം സ്ഥാനമാണ് സംസ്ഥാനത്തിനുള്ളത്. 69 ശതമാനം ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഡല്‍ഹിക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം
ഇന്റര്‍നെറ്റ് പെനിട്രേഷന്‍ റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തുള്ളത്. 12 വയസ്സിന് മുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ ശതമാനത്തെയാണ് ഇന്റര്‍നെറ്റ് പെനിട്രേഷന്‍ എന്ന് പറയുന്നത്.
സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും സംസ്ഥാനം മുന്നിലാണ്. വിവിധ സേവന ദാതാക്കളില്‍നിന്ന് ഇന്റര്‍നെറ്റ് ലഭ്യമാക്കാുന്ന ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തില്‍ 100 പേരില്‍ 70 ആളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനത്തിൻ്റെ ഉപഭോക്താക്കളാണ്. ഉത്തര്‍പ്രദേശില്‍ ഇത് 34 പേരാണ്.
കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് പ്രൊജക്ട് അടുത്ത വര്‍ഷം അവസാനം പൂര്‍ത്തിയാകുന്ന തരത്തിലാണ് ആസുത്രണം ചെയ്തിട്ടുള്ളത്. കേരള വൈദ്യുതി ബോര്‍ഡും കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബിയാണ് സാമ്പത്തിക സഹായം നല്‍കുക. കേരളത്തിന്റെ ഐടി വികസനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഇതുമൂലം ഉണ്ടാവുകയെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


Next Story

Related Stories