TopTop
Begin typing your search above and press return to search.

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി കിയോസ്‌ക്; ആദ്യത്തേത് കൊച്ചിയില്‍

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി കിയോസ്‌ക്; ആദ്യത്തേത് കൊച്ചിയില്‍

കോവിഡ് പശ്ചാത്തലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിനു സമീപം മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ചുമതല. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്താതെ തന്നെ പരാതി നല്‍കാന്‍ കഴിയുന്ന കിയോസ്‌ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്കു സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.

വീഡിയോ കോള്‍ സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിച്ച് പരാതി നല്‍കാന്‍ സൗകര്യമുണ്ടാകും. ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യും. കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിന്മേല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. അന്വേഷണ പുരോഗതിയും മറ്റും ഫോണ്‍ മുഖാന്തിരം പരാതിക്കാരിയെ യഥാസമയം അറിയിക്കും. ആദ്യ ഘട്ടത്തില്‍ കൊച്ചിയില്‍ നടപ്പാക്കുന്ന സംവിധാനം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.


Next Story

Related Stories