TopTop
Begin typing your search above and press return to search.

ഫ്‌ളാറ്റിലെ പീഡനം: മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടുന്നതില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായി, രണ്ടാമത്തെ പരാതിയും അന്വേഷിക്കും: കമ്മീഷണര്‍

ഫ്‌ളാറ്റിലെ പീഡനം: മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടുന്നതില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായി, രണ്ടാമത്തെ പരാതിയും അന്വേഷിക്കും: കമ്മീഷണര്‍

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ വൈകിയതില്‍ പൊലീസിന് ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. യുവതിയുടെ പരാതിയെക്കുറിച്ചുള്ള വാര്‍ത്തകളും ദൃശ്യങ്ങളും കണ്ടപ്പോഴാണ് ക്രൂരതയെക്കുറിച്ച് കൂടുതല്‍ മനസിലായതെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതിയും സമാനമായ പരാതി കൊടുത്തിട്ടുണ്ട്. ആ കേസും അന്വേഷിക്കും. മാര്‍ട്ടിനെതിരെയും ഈ സംഘത്തിനെതിരെയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവ വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയോടെയാണ് മാര്‍ട്ടിന്‍ ജോസഫിനെ തൃശൂര്‍ മുണ്ടൂര്‍ കിരാലൂരിലെ ചതുപ്പ് നിലത്തില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച ധനേഷ്, ജോണ്‍ജോയ്, ശ്രീരാഗ് എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാര്‍ട്ടിനെ ഇന്നും നാളെയുമായി മറൈന്‍ഡ്രൈവിനടുത്തുള്ള ഫ്ളാറ്റില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.


Next Story

Related Stories