TopTop
Begin typing your search above and press return to search.

റോയിയെ കൊന്നതിന് നാല് കാരണങ്ങൾ, കസ്റ്റഡി അപേക്ഷയിൽ പോലീസ്

റോയിയെ കൊന്നതിന് നാല് കാരണങ്ങൾ, കസ്റ്റഡി അപേക്ഷയിൽ പോലീസ്

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസിന്റെ കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ചത് നാല് കാരണങ്ങളെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ട് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നാല് കാരണങ്ങളാണ് മുഖ്യ പ്രതി ജോളിക്കെതിരെ അന്വേഷണ സംഘം അക്കമിട്ട് നിരത്തുന്നത്. ഇതിന് പുറമെ റോയിയെ വകവരുത്താൻ ജോളിക്ക് രണ്ടും മൂന്നും പ്രതികളുടെ സഹായവും പിന്തുണയും ലഭിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റോയ് തോമസ് അമിത മദ്യപാന ശീലമുള്ള വ്യക്തിയും കടുത്ത അന്ധ വിശ്വാസിയുമായിരുന്നു. ഇതിനോടള്ള എതിർപ്പുമാണ് കൊലയിലേക്ക് നയിച്ച പ്രധാന കാരണമായി കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. സ്ഥിര വരുമാനമുള്ള ആളെ വിവാഹം കഴിക്കാൻ ജോളി ആഗ്രഹിച്ചിരുന്നെന്നും, പൊന്നാമറ്റം കുടുംബത്തിലെ സ്വത്ത് തന്റെ പേരിലേക്ക് മാറ്റക എന്ന ലക്ഷ്യവും കൊലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അപേക്ഷ പരിഗണിച്ച് കൊണ്ടാണ് കോടതി പ്രതികളെ വരുന്ന 16 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസമാണ് താമരശ്ശേരി കോടതി അനുവദിച്ചത്. കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതികളുടെ അഭിഭാഷകര്‍ പൊലീസ് എതിര്‍ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്‍റെ അഭിഭാഷകന്‍ എതിര്‍ത്തു. ഇതിനിടെ കോടതിയിലെത്തിയ ജോളിയില്‍ നിന്നും അഡ്വ. ബിഎ ആളൂരിന്റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കോടതിമുറിയില്‍ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രജു കുമാറെന്നും റിപ്പോർട്ടുകൾ പറയുന്നു.


Next Story

Related Stories