TopTop
Begin typing your search above and press return to search.

ശിവശങ്കറിന് ആന്‍ജിയോഗ്രാം ടെസ്റ്റ്, ആരോഗ്യ നില തൃപ്തികരം, കസ്റ്റംസിന്റെ പുതിയ നീക്കത്തിന് പിന്നില്‍ അനധികൃത ഡോളര്‍ കടത്ത് കേസ്

ശിവശങ്കറിന് ആന്‍ജിയോഗ്രാം ടെസ്റ്റ്, ആരോഗ്യ നില തൃപ്തികരം, കസ്റ്റംസിന്റെ പുതിയ നീക്കത്തിന് പിന്നില്‍ അനധികൃത ഡോളര്‍ കടത്ത് കേസ്

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടു പോവുന്നതിനിടെ ആരോഗ്യ നില മോശമായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വൈകീട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കറിനെ ആന്‍ജിയോഗ്രാം ടെസ്റ്റിന് വിധേയമാക്കി.

നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെങ്കിലും 24 മണിക്കൂര്‍ കൂടി ശിവശങ്കര്‍ നീരീക്ഷണത്തില്‍ തുടരും. 12 മണിക്കൂര്‍ ഐസിയുവിലും 12 മണിക്കൂര്‍ വാര്‍ഡിലുമായി ശിവശങ്കര്‍ നിരീക്ഷണത്തില്‍ കഴിയും.

അതേസമയം, ഇന്നലെ വൈകീട്ട് തിരക്കിട്ട് ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കത്തിന് പിന്നില്‍ ശിവസങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വപ്ന സുരേഷിനെതിരെ കസ്റ്റംസ് ചുമത്തിയ പുതിയ കേസുമായി ബന്ധപ്പെട്ടായിരുന്നു നീക്കമെന്നാണ് വിവരം. രാജ്യത്ത് നിന്ന് അനധികൃതഡോളര്‍ വിദേശത്തേക്ക് കടത്തിയതില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

1.90 ലക്ഷം യുഎസ് ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നതാണ് കേസിന്റെ ആധാരം. ഡോളര്‍ കിട്ടാന്‍ ബാങ്കുദ്യോഗസ്ഥരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ ശിവശങ്കറാണെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷന്‍ കമ്മീഷന്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ വിഷയം ബന്ധപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നില്‍ വച്ച് യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറിയകത് ഈ പണമാണ്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയതെന്നുമാണ് റിപ്പോര്‍ട്ട.


Next Story

Related Stories