TopTop
Begin typing your search above and press return to search.

ശിവശങ്കര്‍ ചികില്‍സയില്‍ കഴിയുന്നത് ഭാര്യ ഡോക്ടറായ ആശുപത്രിയില്‍, കസ്റ്റംസ് നീക്കം പുതിയ കേസിലെന്ന് അഭ്യൂഹം

ശിവശങ്കര്‍ ചികില്‍സയില്‍ കഴിയുന്നത് ഭാര്യ ഡോക്ടറായ ആശുപത്രിയില്‍, കസ്റ്റംസ് നീക്കം പുതിയ കേസിലെന്ന് അഭ്യൂഹം

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചത് ഡോക്ടറായ ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയില്‍. വൈകിട്ട് അഞ്ചരയോടെയാണ് ശിവശങ്കറിനെ വീട്ടില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് കൊണ്ടുപോയത്. സ്വന്തം കാര്‍ ഒഴിവാക്കി കസ്റ്റംസിന്റെ തന്നെ കാറില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. പിന്നാലെയായിരുന്നു ശിവശങ്കറിന് യാത്രാ മധ്യേ നെഞ്ചു വേദന അനുഭവപ്പെടുന്നതും കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു.

ഇതേ ആശുപത്രിയിലാണ് നെഫ്രോളജിസ്റ്റായ ശിവശങ്കറിനെ ഭാര്യ ജോലിചെയ്യുന്നത്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവരാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത പുതിയ കേസില്‍ ചോദ്യംചെയ്യുന്നതിനായി കൊണ്ടുവരുന്നതിനായാണ്് കസ്റ്റംസ്് ശിവശങ്കറിന്റെ വീട്ടില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കൊച്ചിയിലുള്ള അഭിഭാഷകനെ അറിയിക്കുകയും ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാറില്‍ കയറി യാത്രയാരംഭിക്കുകയുമായിരുന്നു. പിന്നാലെയാണ് നെഞ്ചുവേദനിക്കുന്നതായി അറിയിക്കുകയും കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ്പ്രവേശിപ്പിക്കുകയും ചെയ്തത്.

ഇ.സി.ജി.യില്‍ വ്യതിയാനം കണ്ടതിനെത്തുടര്‍ന്ന് ഹൃദ്രോഗതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പിടികൂടിയ അസി. കമ്മിഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍മാരില്‍നിന്ന് ശിവശങ്കറിന്റെ ചികിത്സാവിവരങ്ങള്‍ ശേഖരിച്ചു. അപകടാവസ്ഥയില്‍ അല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. ഇതോടെയാണ് അറസ്റ്റിനുള്ള നീക്കമാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ കസ്റ്റംസ് തയ്യാറായിട്ടില്ല.

സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നതിന് പിന്നാലെ കസ്റ്റംസിന് പുറമെ, എന്‍ഐഎ.യും ഇഡി തുടങ്ങിയ ഏജന്‍സികള്‍ ശിവശങ്കറിനെ 90 മണിക്കൂറിലേറെ ചോദ്യംചെയ്തിരുന്നു. കൊച്ചിയിലുള്‍പ്പെടെ നടന്ന ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് ഇതുവരെയാല്ലാം സ്വന്തം കാറിലായിരുന്നു ശിവശങ്കര്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കസ്റ്റംസ് സംഘം നേരിട്ടെത്തി കൂട്ടാന്‍ ശ്രമിച്ചതും അറസ്റ്റ് നീക്കമായിരുന്നെന്ന വാദം ശക്തമാക്കുന്നുണ്ട്.

അതേസമയം, നേരത്തേ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ പല തവണ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍ ഇത്തവണ കസ്റ്റംസിന്റെ നീക്കം നല്‍കിയത് പുതിയൊരു കേസിലാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം.


Next Story

Related Stories