TopTop
Begin typing your search above and press return to search.

വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യം; പാലാ സീറ്റില്‍ നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍

വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യം; പാലാ സീറ്റില്‍ നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാലാ സീറ്റില്‍ നിലപാട് കടുപ്പിച്ച് എന്‍സിപി നേതാവും എംഎഎല്‍യുമായ മാണി സി കാപ്പന്‍. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് വിട്ടുനല്‍കുമോയെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ 'വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്നണി മാറ്റമെന്ന സാധ്യത നിലവില്‍ ഇല്ല. യുഡിഎഫിലെ ഒരു നേതാവുമായും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ മാധ്യങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫില്‍ എന്‍സിപിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാലാ ഞാന്‍ ജയിച്ച സീറ്റാണ്. അത് ഞങ്ങള്‍ക്ക് തന്നെ ലഭിക്കും. തോറ്റുനില്‍ക്കുന്ന സീറ്റ് അവര്‍ എങ്ങനെയാണ് ചോദിക്കുകയെന്നും ജോസ് കെ മാണി വിഭാഗത്തെ പരാമര്‍ശിച്ച് മാണി സി കാപ്പന്‍ പറഞ്ഞു.

കോട്ടയത്ത് എന്‍സിപി യോഗത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചതില്‍ രാഷ്ട്രീയമില്ല. യുഡിഎഫിലെ ഒരു നേതാവുമായും ഔദ്യോഗികമോ അനൌദ്യോഗികമോ ആയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് പരിഗണന ലഭിച്ചില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories