TopTop
Begin typing your search above and press return to search.

വീട്ടുകാര്‍ക്കെല്ലാം രോഗബാധ: കോവിഡ് ബാധിതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പിപിഇ കിറ്റണിഞ്ഞ് മാത്യു ടി തോമസ് എംഎല്‍എ

വീട്ടുകാര്‍ക്കെല്ലാം രോഗബാധ: കോവിഡ് ബാധിതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പിപിഇ കിറ്റണിഞ്ഞ് മാത്യു ടി തോമസ് എംഎല്‍എ

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പിപിഇ കിറ്റ് അണിഞ്ഞ് എം.എല്‍.എയും. തിരുവല്ല കുറ്റപ്പുഴ അണ്ണവട്ടത്തില്‍ തോപ്പില്‍ വീട്ടില്‍ കുഞ്ഞമ്മ ജേക്കബിന്റെ (91) മൃതദേഹമാണ് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവല്ല എം.എല്‍.എ മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. കുഞ്ഞമ്മയുയെ വീട്ടുകാര്‍ക്കെല്ലാം കോവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പിപിഇ കിറ്റ് ധരിച്ച് എം.എല്‍.എയും സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയത്.

സുഹൃത്തിന്റെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു. സുഹൃത്തിനും ഭാര്യക്കും മാതാവിനെ ശുശ്രൂഷിക്കാനെത്തിയ സഹായിക്കും കോവിഡ് പോസിറ്റീവ്. ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്‌കാരം എങ്ങനെ നടത്തുമെന്ന ആശങ്കയുണ്ടായി. അമ്മ കാരണം ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്നായിരുന്നു ആ കുടുംബത്തിന്റെ ആഗ്രഹം. തുടര്‍ന്ന്, സര്‍ക്കാരിന്റെ അനുമതിയോടെ പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ച്,ഭസ്മം കല്ലറയില്‍ നിക്ഷേപിക്കാന്‍ സഭ അധികാരികള്‍ അനുവദിച്ചു. ആ അമ്മയുടെ ശരീരം ആശുപത്രി മോര്‍ച്ചറിയില്‍ നിന്നെടുത്ത് പള്ളി പരിസരത്തെത്തിക്കാന്‍ ഡിവൈഎഫ്‌ഐ സന്നദ്ധ പ്രവര്‍ത്തകരും കൂടി. പി.പി.ഇ കിറ്റ് ധരിച്ച് ഞാനും കൂടിയത് അവര്‍ക്കെല്ലാം പ്രോത്സാഹനമായി. പ്രതിസന്ധിയിലായ ആ കുടൂംബത്തിനും അത് ആശ്വാസമായി-മാത്യു ടി. തോമസ് ഫേസ്ബുക്കില്‍ പറഞ്ഞു.

അണ്ണവട്ടം എബനേസര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം. ഡിവൈഎഫ്ഐ തിരുവല്ല ടൗണ്‍ നോര്‍ത്ത് മേഖല സെക്രട്ടറി പ്രതീഷ് രാജ്, മേഖല ട്രഷറര്‍ സുല്‍ഫി, വാരികാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മോനായി, സിപിഎം നോര്‍ത്ത് എല്‍.സി മെമ്പര്‍ താജുദീന്‍, പാലക്കോട്ട ബ്രാഞ്ച് മെമ്പര്‍ സിജു, എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.



Next Story

Related Stories