TopTop
Begin typing your search above and press return to search.

'മരം മുറിച്ചത് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത്, വനം വകുപ്പിന് പങ്കില്ല; പ്രതികളെ കണ്ടത് മൊബൈല്‍ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട്'

മരം മുറിച്ചത് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത്, വനം വകുപ്പിന് പങ്കില്ല; പ്രതികളെ കണ്ടത് മൊബൈല്‍ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട്

മുട്ടില്‍ മരംമുറി കേസില്‍ വിശദീകരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. അതില്‍ വനംവകുപ്പിന് പങ്കില്ല. ഉത്തരവിറക്കിയതും റദ്ദാക്കിയതും റെവന്യൂ വകുപ്പാണ്. വനഭൂമിയില്‍ നിന്നല്ല, പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചത്. എന്നാല്‍ തന്നെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ സംഘത്തില്‍നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് താന്‍ അറിഞ്ഞില്ല. ഇക്കാര്യം അന്വേഷിക്കാം. തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ ധനേഷ് കുമാര്‍ അന്വേഷണ സംഘത്തിലുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയെന്ന കാര്യം അന്വേഷിക്കാന്‍ വനം വകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കില്‍ അന്വേഷിക്കും. മരം കടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടും.

കേസിലെ പ്രതി റോജി അഗസ്റ്റിനെ 2020ല്‍ കണ്ടിട്ടുണ്ട്. മാംഗോ മൊബൈല്‍ ഫോണിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് പ്രതികള്‍ എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യാനുളള താല്‍പര്യം അറിയിച്ചാണ് അതിന്റെ ഉടമകള്‍ സമീപിച്ചത്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താനല്ലെന്ന് അവരോട് വ്യക്തമാക്കിയിരുന്നു. അവരില്‍ നിന്ന് നിവേദനം സ്വീകരിക്കുന്ന സമയത്തെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അവരുമായി മറ്റു ബന്ധമില്ല. ഉത്തരവിറക്കിയതിനുശേഷം തന്നെ ആരും കണ്ടിട്ടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സമഗ്ര അന്വേഷണം വേണമെങ്കില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.


Next Story

Related Stories