സ്വര്‍ണക്കടത്ത് കേസിൽ ജനം ടിവി കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത സംഭവത്തിന് പിന്നാലെ രാഷ്ട്രീയ വിവാദവും കനക്കുന്നു. ആർഎസ്എസ് – ബിജെപി അനുകൂല ചാനലായ ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്ന ചാനൽ അധികൃരുടെ വെളിപ്പെടുത്താണ് വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് കാരണം. ജനം ടിവി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഓട്ടോ റിക്ഷ തൊഴിലാളികൾ മുതൽ രാഷ്ട്രീയക്കാർ വരെ 5200 ഓഹരി ഉടമകൾ ചാനലിനുണ്ട്. ഇതില്‍ 'മന്ത്രിസഭയിലെ ശക്തനായ മന്ത്രി ജി. സുധാകരന്റെ മകനും ചില സിപിഎമ്മുകാർ അടക്കം' ഉൾപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ചാനലിന്റെ ബിജെപി ബന്ധവും സ്വർണക്കടത്ത് ആരോപണവുമായി സിപിഎം നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്വപ്ന സുരേഷിനു ചാനലിൽ ഓഹരി ഉണ്ടെന്ന പ്രചാരണവും ശക്തമായി. ഇതിന് പിറകെയാണ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ. ചാനലിൽ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്നു റജിസ്ട്രാർ ഓഫ് കമ്പനി വെബ്സൈറ്റിൽ വ്യക്തമാണെന്നും അധികൃർ ചൂണ്ടിക്കാട്ടുന്നു. .
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെ ജനം ടി.വിയുടെ കോഡിനേറ്റിങ്ങ് എഡിറ്റർ പദവിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അനില്‍ നമ്പ്യര്‍ അറിയിച്ചിരുന്നു. അനിൽ നമ്പ്യാർ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അനില്‍ നമ്പ്യാരോട് ചാനല്‍ മാനേജ്മെന്റ് രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തത്കാലത്തേക്ക് മാറി നില്‍ക്കാനുള്ള തീരുമാനം ഉണ്ടായത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അനിൽ നമ്പ്യാർ ജനം ടിവിയുടെ മൂന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണെന്നും ഓഹരി ഉടമയല്ലെന്നും ഇതിന് പിന്നാലെ ചാനൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് വിഷയം പുറത്തുവന്നതിനു തൊട്ടുപിന്നാലെ ഫോണില്‍ സംസാരിച്ച ആളുകളിലൊരാള്‍ അനില്‍ നമ്പ്യാരായിരുന്നുകൂടാതെ അനിൽ നമ്പ്യാർ അടുത്ത സുഹൃത്താണെന്നുമുള്ള മൊഴിയുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.
സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ബിജെപി ബന്ധം നേരത്തെ വാർത്തളായിരുന്നു. അന്ന് ആരോപണങ്ങൾ തള്ളിയ ബിജെപി സംസ്ഥാന നേതൃത്വം പാര്‍ട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അനില്‍ നമ്പ്യാരിലേക്ക് കസ്റ്റംസ് അടുത്തപ്പോൾ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു.
ഇതിനിടെ, കേന്ദ്ര മന്ത്രിയായ വി മുരളീധരനെ ലക്ഷ്യമിട്ടുകൊണ്ട് സിപിഎമ്മും യുഡിഎഫും പ്രചരണങ്ങളും ശക്തമാക്കിയിരുന്നു. സ്വപ്നയുടെ മൊഴിയിൽ പറയുന്ന അനിൽ നമ്പ്യാരുടെ ഇടപെടലിന് സമാനമായിരുന്നു കേസിന്റെ ആദ്യഘട്ടത്തിൽ മന്ത്രിയുടെ നിലപാടെന്ന തരത്തിലും ആരോപണങ്ങൾ ഉയർന്നു.