TopTop
Begin typing your search above and press return to search.

'ഞാന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാന്‍ ലീഗ് തയ്യാറുണ്ടോ', എന്‍ഐഎ ഓഫീസില്‍ നിന്ന് വെല്ലുവിളിച്ച് കെടി ജലീല്‍

ഞാന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാന്‍ ലീഗ് തയ്യാറുണ്ടോ, എന്‍ഐഎ ഓഫീസില്‍ നിന്ന് വെല്ലുവിളിച്ച് കെടി ജലീല്‍

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജറായി മണിക്കൂറുകള്‍ പിന്നിടുന്നതിനിടെ മന്ത്രിയുടെ പ്രതികരണം പുറത്ത്. ചില മലയാള ചാനലുകള്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് മന്ത്രിയുടെ പ്രതികരണം.

തനിക്കെതിരെ ഉയരുന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം തീരും വരെ മാത്രമാണ് ആയുസുള്ളു എന്നാണ് മന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നത്. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം പുറത്ത് വരും. സത്യം സത്യമല്ലാതാവില്ല, ആരും വേവലാതിപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന ജലീല്‍ മുസ്ലീം ലീഗിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് സന്ദേശത്തില്‍.

ഞാന്‍ പറയുന്നത് സത്യമാണ് വിശുദ്ധ ഗ്രന്ധത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി എറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ. കോണ്‍ഗ്രസ് -ബിജെപി ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവര്‍ ധരിക്കരുത്. ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ല. എന്നും കെ ടി ജലീൽ പറയുന്നു.

അതേസമയം, ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിക്കുന്നത് രാജ്യ ദ്രോഹം, തീവ്രവാദം എന്ന നിലകളില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. അങ്ങനെയുള്ള അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഒരു മന്ത്രിചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരുന്നത് നല്ലതല്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീല്‍ രാജിവെക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്‍ഐഎ നടപടിയുടെ പശ്ചാത്തലത്തില്‍ കെടി ജലീലിന്റെ രാജി അനിവാര്യമാണെന്നാണ് ബിജെപി നിലപാട്. മന്ത്രിയെ ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെ സ്വകാര്യ കാറിലാണ് കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ജലീലിനെ എന്‍ഐഎ രണ്ട് ദിവസത്തിനകം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മന്ത്രിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.



Next Story

Related Stories