കേരളത്തില്‍ നിന്നും മൂന്ന് അല്‍ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തെന്ന് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി രംഗത്തെത്തിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്. വിഷയത്തില്‍ ട്വിറ്ററില്‍ പ്രതികരിച്ച വി മുരളീധരന് സംസ്ഥാനത്തെ പിണറായി സര്‍ക്കാറിന്റെ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗ തുല്യമാണെന്നും കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളം ഭീകരര്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും സുരക്ഷിതവും സ്വര്‍ഗ തുല്യവുമാണ്. ധിക്കാരിയും നിരുത്തരവാദത്തോടെ പ്രവർത്തിക്കുന്നതുമായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വായടച്ച് ഇരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സ്വന്തം നാട്ടിലുള്ള ഭീകരരെയും സംരക്ഷിക്കാനുള്ള തിരക്കിലാണ് അദ്ദേഹമെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ട്വിറ്ററില്‍ ആരോപിക്കുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളെയും പോലെ ആഭ്യന്തര തീവ്രവാദികളെ സംരക്ഷിക്കുന്നതിലും വളർത്തുന്നതിലും തിരക്കിലാണ് മുഖ്യമന്ത്രിയെന്നും മുരളീധൻ കുറ്റപ്പെടുത്തുന്നു.
ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തില്‍ എറണാകുളത്ത് നിന്നും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുമായി 9 പേരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയത്. രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റ്.