TopTop
Begin typing your search above and press return to search.

മുന്നണി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി

മുന്നണി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെത്തുടര്‍ന്ന് മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. ചേര്‍ത്തല കരുവ ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി കൂടിയായ പി. പ്രദ്യുതിനെയാണ് പുറത്താക്കിയത്. ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദിനെ തോല്‍പ്പിക്കുന്നതിനുള്ള പ്രചാരണങ്ങളും പ്രദ്യുത് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദ്യുതിന്റെ ഇടപെടലിനെക്കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കരുവ ലോക്കല്‍ കമ്മിറ്റി കൂടി പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മന്ത്രിയുടെ മറ്റ് പേഴ്സണല്‍ അംഗങ്ങള്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായിരുന്നു പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. തിലോത്തമന്‍ മന്ത്രി ആയപ്പോള്‍ പ്രദ്യുതിനെ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിച്ചു. പാര്‍ട്ടി നിരന്തരം പരിഗണിച്ച ഒരാള്‍ തെരഞ്ഞെടുപ്പില്‍ പി പ്രസാദിനെതിരെ പ്രവര്‍ത്തിച്ചതില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്.


Next Story

Related Stories