TopTop
Begin typing your search above and press return to search.

കൊച്ചി ഫ്‌ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി

കൊച്ചി ഫ്‌ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി. മാര്‍ട്ടിന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പീഡനക്കേസ് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവും ഡിസിപി ഐശ്വര്യ ഡോങ്‌റെയും മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ട്ടിനെ കൊച്ചിയില്‍നിന്ന് രക്ഷപെടാനും പലടിയങ്ങളിലായി ഒളിവില്‍ കഴിയാനും സഹായിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായി കമ്മീഷണര്‍ വെളിപ്പെടുത്തി. കേസിനെ ബാധിക്കുമെന്നതിനാല്‍ ഇവരുടെ പേര് ഉള്‍പ്പെടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ല. ഇവര്‍ ഉപയോഗിച്ച ഏതാനും വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാര്‍ട്ടിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോടതിയുടെ വിലക്ക് ഇല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories