TopTop

"ഗവര്‍ണർ ബിജെപിയുടെ ഏജന്റായി മാറി; ഡിവൈഎഫ്ഐ തടയാൻ തീരുമാനിച്ചാല്‍ അദ്ദേഹം കേരളത്തിന്റെ തെരുവുകൾ കാണില്ല": മുഹമ്മദ് റിയാസ്

"ഗവര്‍ണർ ബിജെപിയുടെ ഏജന്റായി മാറി; ഡിവൈഎഫ്ഐ തടയാൻ തീരുമാനിച്ചാല്‍ അദ്ദേഹം കേരളത്തിന്റെ തെരുവുകൾ കാണില്ല": മുഹമ്മദ് റിയാസ്

ഗവർണർ ഭരണഘടനാ വിരുദ്ധമായ നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണഘടനയിലെ ആർട്ടിക്കിൾ 159ലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഈ അനുച്ഛേദത്തിൽ പറഞ്ഞതിനു വിരുദ്ധമായാണ് ഗവർണർ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ രാഷ്ട്രീയ വിഷയങ്ങളിൽ ഗവർണർ പരസ്യമായി പ്രസ്താവനകൾ നടത്തരുതെന്ന് വിവിധ കമ്മീഷൻ റിപ്പോർട്ടുകള്‍ പറയുന്നുണ്ടെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ഗവർണർ സർക്കാരിനെതിരെ പരസ്യമായി കൈക്കൊള്ളാൻ പാടില്ലെന്നുമുണ്ട്. ഇത് രണ്ടും ആരിഫ് മുഹമ്മദ് ഖാൻ ലംഘിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.

ഓരോ സംസ്ഥാനത്തും ഗവർണറായിരിക്കേണ്ടത് സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരാണെന്ന ഭരണഘടനാ വ്യവസ്ഥ ഇല്ലായിരുന്നെങ്കിൽ ബിജെപി കുമ്മനം രാജശേഖരനെയും ശ്രീധരൻ പിള്ളയെയും ബിജെപി സർക്കാർ കേരളത്തിൽ ഗവര്‍ണറായി നിശ്ചയിക്കുമായിരുന്നെന്ന് റിയാസ് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ റബ്ബർ സ്റ്റാമ്പായി മാറിയിരിക്കുകയാണ് ഗവര്‍ണർ. സംസ്ഥാന സർക്കാരിനെ മോശമായി ചിത്രീകരിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗവർണർ താൻ ഇരിക്കുന്ന കസേരയുടെ വില മനസ്സിലാക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഗവർണർ അദ്ദേഹത്തിന്റെ പണിയെടുത്തിട്ടില്ലെങ്കിൽ ജനം അദ്ദേഹത്തെയും ചോദ്യം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണർ ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ പണിയെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം ഇന്നുവരെ കാണാത്തത്ര നിലവാരം താണ ഒരു വ്യക്തിയായി ഗവർണർ മാറിയിരിക്കുകയാണ്. ഈ നിലപാട് തുടർന്നാൽ ജനാധിപത്യ കേരളം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാത്തത് അദ്ദേഹം ഭരണഘടനാപരമായ ചുമതല വഹിക്കുന്നയാളാണെന്ന ബാധ്യത നിറവേറ്റുന്നതിനാലാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഗവർണറെ തടയാൻ ഡിവൈഎഫ്ഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനി തടയാൻ തീരുമാനിക്കുകയാണെങ്കിൽ ഗവMuhammadർണർ പിന്നെ കേരളത്തിന്റെ തെരുവുകൾ കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Next Story

Related Stories