കോട്ടയം മുണ്ടക്കയത്ത് വൃദ്ധദമ്പതികളെ പൂട്ടിയിട്ടതിനെ തുടര്‍ന്ന് അച്ഛന് മരിച്ച സംഭവത്തില്‍ മകന് റെജികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. റെജികുമാറിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. റെജികുമാര്‍ ശരിയായി പരിചരിക്കാത്തത് കൊണ്ടാണ് അച്ഛന് പൊടിയന് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെയാണ് വൃദ്ധ ദമ്പതികളോട് മക്കള്‍ കാണിച്ച ക്രൂരത പുറത്താകുന്നത്. ഭക്ഷണവും മരുന്നും നല്‍കാതെ ദിവസങ്ങളോളം ഇവരെ മുറിയില്‍ ഒറ്റപ്പെടുത്തുകയായിരുന്നു. പിന്നീട് ഭക്ഷണം ലഭിക്കാതെ ആരോഗ്യസ്ഥിതി മോശമായ അച്ഛന് പൊടിയനെ ആരോഗ്യപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദമ്പതികള്‍ കിടക്കുന്ന കട്ടിലില്‍ പട്ടിയെയും കെട്ടിയിട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളെ കൊടും ക്രൂരതയ്ക്കിരയാക്കിയ മകനായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചിരുന്നു.