TopTop
Begin typing your search above and press return to search.

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി പ്രാദേശിക നേതൃത്വം

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി പ്രാദേശിക നേതൃത്വം

മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. അഞ്ചുടി സ്വദേശി ഇസ്ഹാക്കാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് പ്രാദേശിക ലീഗ് നേതൃത്വം ആരോപിക്കുന്നത്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ചുടിയില്‍ നേരത്തെ ലീഗും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവാറുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഡിവൈഎഫ്‌ഐ തീരദേശ മേഖലാ മുന്‍ സെക്രട്ടറി കെ പി ഷംസു, സിപിഐ എം പ്രവര്‍ത്തകരായ വി പി മുസ്തഫ, ഷഹദാദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.


Next Story

Related Stories