TopTop
Begin typing your search above and press return to search.

നിക്ഷേപിച്ചത് 30 ലക്ഷം; എം സി കമറുദ്ദീൻ എംഎൽഎയുമായ ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ ലീഗ് നിയോഗിച്ച മധ്യസ്ഥനും പണം നഷ്ടപ്പെട്ടു

നിക്ഷേപിച്ചത് 30 ലക്ഷം; എം സി കമറുദ്ദീൻ എംഎൽഎയുമായ ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ  ലീഗ് നിയോഗിച്ച മധ്യസ്ഥനും പണം നഷ്ടപ്പെട്ടു

മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി കമറുദ്ദീനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച മധ്യസ്ഥനും തട്ടിപ്പിന്റെ ഇരയെന്ന് റിപ്പോർട്ട്. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിന്‍ ഹാജി മുപ്പത് ലക്ഷം രൂപയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ചിരുന്നതെന്നാണ് വിവരം. എംസി. കമറുദ്ദീനുമായുള്ള സൗഹൃദത്തിന്‍റെ പേരിലായിരുന്നു നിക്ഷേപം നടത്തിയതെന്ന് മായിൻ ഹാജി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഇതേ മായിൻ ഹാജിയെ തന്നെയാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഫാഷന്‍ ഗോള്‍ഡിന്‍റെ ആസ്തിയും കടബാധ്യതയും കണക്കാക്കാന്‍ നിയോഗിച്ചത്. ഇത്തരത്തിൽ സൗഹൃദത്തിന്റെ പേരിൽ പണം നിക്ഷേപിച്ച ലീഗ് നേതാക്കള്‍ തന്നെ നിരവധിയുണ്ടെന്നാണ് വിവരം. ഇവരില്‍ പലര്‍ക്കും നിക്ഷേപിച്ച പണം പോലും തിരികെ ലഭിച്ചിട്ടില്ല.

അതേസമയം, നിക്ഷേപകരുമായുള്ള പ്രശ്ന പരിഹാരത്തിന് കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചു. ഇന്നലെയാരുന്നു ആദ്യ ഘട്ട ചർച്ച. എന്നാൽ എം.സി.കമറുദ്ദീൻ മാത്രമാണ് ഇന്നലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. സാമ്പത്തിക അച്ചടക്കമില്ലാതെ പ്രവർത്തിച്ചതും നിക്ഷേപകരിൽ ചിലർക്ക് അമിതമായി ലാഭവിഹിതം കൊടുത്തതും ജ്വല്ലറിയുടെ തകര്‍ച്ചയ്ക്കിടയാക്കിയെന്നാണ് നിലവിലെ വിലയിരുത്തൽ. എം സി കമറുദ്ദീനുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ഉത്തരവാദിത്വം പാർട്ടി എറ്റെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, എംഎല്‍എയ്‌ക്കെതിരായ നിക്ഷേപതട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചു. ഇതിന് പിറകെ കമറുദ്ദീനെതിരെ പുതിയ ഒന്‍പതു കേസുകള്‍ കൂടി പുതിയതായി രജിസ്റ്റര്‍ ചെയ്തു. എം. സി കമറുദ്ദീന്‍ എംഎല്‍എക്കും, ഫാഷന്‍ ഗോള്‍ഡ് എം ഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ടു വണ്ടി ചെക്ക് കേസുകളടക്കം 41 വഞ്ചന കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Next Story

Related Stories