TopTop
Begin typing your search above and press return to search.

കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്ന് വാർത്താ ഏജൻസി

കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്ന് വാർത്താ ഏജൻസി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) പിന്നാലെ എന്‍ഐഎയും (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി) ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് (ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ്) റിപ്പോര്‍ട്ട് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും യുഎഇ സന്ദര്‍ശിക്കുമെന്നും എന്‍ഐഎ അറിയിച്ചു. കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി എസ് കെ മിശ്ര ഇന്നലെ പറഞ്ഞിരുന്നു. ജലീലിന് സ്വര്‍ണക്കടത്ത്് കേസില്‍ പങ്കില്ലെന്ന് പറഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ക്ലീന്‍ ചിറ്റ് നല്‍കിയതായി ന്യൂസ് 18 കേരളം അടക്കമുള്ള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി എന്‍ഫോഴ്‌സ്‌മെന്റ് മേധാവി ഇക്കാര്യം അറിയിച്ചത്.


Next Story

Related Stories