TopTop

വിചാരണയ്ക്ക് സ്റ്റേയില്ല; ഫോറന്‍സിക് ഫലം വരുംവരെ ദിലീപിനെ ക്രോസ് വിസ്താരം ചെയ്യരുത്: സുപ്രീംകോടതി

വിചാരണയ്ക്ക് സ്റ്റേയില്ല; ഫോറന്‍സിക് ഫലം വരുംവരെ ദിലീപിനെ ക്രോസ് വിസ്താരം ചെയ്യരുത്: സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന നടൻ ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന വരുന്നതു വരെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാൽ, പരിശോധനാഫലം വരുംവരെ ദിലീപിനെ ക്രോസ് വിസ്താരം ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു.

മൂന്നാഴ്ചയ്ക്കകം ഫോറൻസിക് പരിശോധനാ റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മറ്റ് പ്രതികളുടെ വിചാരണം തുടരാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറൻസിക് ഫലം വരുന്നതുവരെ വിചാരണ നിർത്തി വെക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. ഇതിനു ശേഷമാണ് സ്റ്റേ വേണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയിലെത്തിയത്.

ചണ്ഡിഗഢിലെ ലാബിലാണ് വിദഗ്ധപരിശോധന നടക്കുന്നത്. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ ആരോപണം.


Next Story

Related Stories