Top

'ശരിദൂര'മെന്നാല്‍ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് വോട്ടെന്ന് എന്‍എസ്എസ്

ശരിദൂരമെന്നാല്‍ വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് വോട്ടെന്ന് എന്‍എസ്എസ്

'ശരിദൂര'മെന്നാല്‍ യുഡിഎഫ് അനുകൂല നിലപാടാണെന്ന പരസ്യപ്രഖ്യാപനവുമായി നായര്‍ സര്‍വ്വീസ് സൊസൈറ്റി തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് സംഗീത് കുമാര്‍. ഏഷ്യാനെറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'വിശ്വാസം' ആണ് എന്‍എസ്എസ് വിഷയമാക്കുന്നത്. കരയോഗ മീറ്റിങ്ങുകള്‍ വളരെ സജീവമായി നടക്കുന്നുണ്ട്. 'സമദൂരത്തിനിടയിലെ ശരിദൂരം' എന്നതുകൊണ്ട് ജനറല്‍ സെക്രട്ടറി ഉദ്ദേശിച്ചത് യുഡിഎഫ് ചായ്‌വ് എന്നാണെന്ന് ഈ മീറ്റിങ്ങുകളില്‍ നേതാക്കള്‍ വിശദീകരിക്കുന്നു.

വട്ടിയൂര്‍ക്കാവില്‍ 38 കരയോഗ സമ്മേളനങ്ങളാണ് എന്‍എസ്എസ് സംഘടിപ്പിച്ചിരിക്കുന്നത്. 'ശരിദൂര' സിദ്ധാന്തം തങ്ങള്‍ താഴെത്തട്ടില്‍ നടപ്പാക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് സംഗീത് കുമാര്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ഒരുപോലെ തള്ളിപ്പറയുന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയോടെ കാര്യങ്ങളില്‍ വ്യക്തത വന്നിരുന്നു. എന്‍എസ്എസ് പണ്ടൊരു പാര്‍ട്ടി രൂപീകരിച്ചതിന്റെ ഓര്‍മ്മയില്ലേയെന്ന ചോദ്യമാണ് കോടിയേരി ഉന്നയിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവര്‍ എന്‍എസ്എസ്സിലുണ്ടെന്നും സ്വന്തമായി രാഷ്ട്രീയാഭിപ്രായമുള്ളവര്‍ അതനുസരിച്ചേ വോട്ട് ചെയ്യൂ എന്നും അദ്ദേഹം പ്രതികരിച്ചു.


Next Story

Related Stories