TopTop
Begin typing your search above and press return to search.

കന്യാസ്ത്രീ ബലാത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണയ്ക്ക് ഇന്ന് തുടക്കം

കന്യാസ്ത്രീ ബലാത്സംഗക്കേസ്: ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണയ്ക്ക് ഇന്ന് തുടക്കം

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ രഹസ്യ വിചാരണ. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടികള്‍ ആരംഭിക്കുന്നത്. വിചാരണയുടെ ആദ്യ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിസ്താരമാണ് നടക്കുക. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ 2018 ജൂണ്‍ 26നാണ് പരാതിനല്‍കുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിക്ക് പിന്നാലെ രാജ്യത്ത് തന്നെ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് കേസ് വഴിയൊരുക്കിയിരുന്നു.

കേസില്‍ ഫ്രാങ്കോയുടെ അറസറ്റ് വൈകിയതിന് പിന്നാലെ പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവര്‍ പരസ്യമായി സമരത്തിനറങ്ങിയതും വലിയ വാര്‍ത്താ പ്രാധാന്യം നേടി. പിന്നാലെ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കല്‍ 25 ദിവസത്തോളം ജയില്‍ വാസം അനുഭവിക്കുകയും ചെയ്ചതു. ഇതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ അടക്കം നടന്നിരുന്നു.


Next Story

Related Stories