TopTop
Begin typing your search above and press return to search.

ഉമ്മൻചാണ്ടി വേദിയിലെത്തി; ആഘോഷാരവങ്ങളോടെ വരവേറ്റ് ആരാധകർ

ഉമ്മൻചാണ്ടി വേദിയിലെത്തി; ആഘോഷാരവങ്ങളോടെ വരവേറ്റ് ആരാധകർ

മാധ്യമപ്രവർത്തകരും ആരാധകരും സൃഷ്ടിച്ച തിരക്കുകൾക്കിടയിലൂടെയാണ് യോഗവേദിയിലേക്ക് ഉമ്മൻചാണ്ടി എത്തിച്ചേർന്നത്. തിരക്കുകൾക്കിടയിൽ കോവിഡിനെപ്പോലും ഭയക്കാതെ പുഞ്ചിരിയോടെ 70 പിന്നിട്ട ഉമ്മൻചാണ്ടി നടന്നുനീങ്ങി. ഇതിനിടയിൽ ആരാധകരുടെ വിശിഷ്ടസമ്മാനങ്ങളായ ഛായാചിത്രങ്ങളും പൂച്ചെണ്ടുകളും മറ്റും എത്തിച്ചേർന്നു. അവ ശരിയാംവണ്ണം സ്വീകരിക്കാൻ പോലും തിരക്കിനിടയിൽ സാധിച്ചില്ല.

ഉമ്മൻചാണ്ടിയും കുടുംബവും പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.

ഇന്ന് രാവിലെ മുതൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഉമ്മൻചാണ്ടി പര്യടനം നടത്തുകയായിരുന്നു. തന്നെ അമ്പതു വർഷക്കാലം കൈവിടാതെ കാത്ത ജനതയെ നേരിൽക്കണ്ട് നന്ദി പറയുന്നതിന്റെ തിരക്കുകൾ അവസാനിക്കുമ്പോൾ കോട്ടംയ മാമ്മൻ മാപ്പിള ഹാളിലേക്ക് അദ്ദേഹമെത്തിച്ചേരും. കുടുംബസമേതമാണ് ഉമ്മൻചാണ്ടി സ്ഥലത്തെത്തിയിരിക്കുന്നത്.

ഇടുക്കി അണക്കെട്ട് (1975), നെടുമ്പാശേരി വിമാനത്താവളം (1999) തുടങ്ങിയ നൂറുകണക്കിന് വികസന നാഴികക്കല്ലുകൾ ഉമ്മൻചാണ്ടിയുടെ പേരിലുണ്ട്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ വികസനമുന്നേറ്റപ്പോരാളിയായിരുന്നു അദ്ദേഹം. 35 വര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളജുകളുടെ എണ്ണം 5ല്‍ നിന്ന് 8 ആയി. ലക്ഷ്യമിട്ടത് 16 ആയിരുന്നു. 112 വര്‍ഷം പഴക്കമുള്ള അബ്കാരി ചട്ടം ഭേദഗതി ചെയ്ത് നീര ചെത്തുന്നതിന് അനുമതി നൽകിയതും ഉമ്മൻചാണ്ടിയാണ്. സംസ്ഥാനത്ത് ആരംഭിച്ച കാരുണ്യലോട്ടറിയിലൂടെ ജീവിതം വീണ്ടെടുത്തത് 1.42 ലക്ഷം മാരകരോഗം ബാധിച്ചവരാണ്. നാലു ജനസമ്പര്‍ക്ക പരിപാടികളില്‍ പരിഹരിച്ചത് 11.87 ലക്ഷം പേരുടെ ജീവല്‍പ്രശ്നങ്ങളാണ്.

നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങിന്റെ ഔദ്യോഗിക റിലീസ് കഴിഞ്ഞദിവസം നിർവഹിച്ചത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ശ്രീമതി പ്രിയങ്ക ഗാന്ധിയായിരുന്നു. അനില്‍ പനച്ചൂരാനാണ് ഉമ്മൻചാണ്ടിയുടെ ഐതിഹാസികമായ സാമാജികജീവിതത്തെ പ്രകീർത്തിക്കുന്ന ഗാനം എഴുതിയിരിക്കുന്നത്. റോണി റഫാല്‍ സംഗീതം നല്‍കി പ്രമുഖ പിന്നണി ഗായകന്‍ എം ജി ശ്രീകുമാർ ആലപിച്ചിരിക്കുന്നു. ഈ അപൂർവമായ നേട്ടത്തെ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കോൺഗ്രസ്സും കേരളവും. പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 11 വിജയവും 50 വര്‍ഷവും എന്ന അസുലഭ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. #OommenChandyAt50 എന്ന ഹാഷ്ടാഗിലാണ് കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ അപൂർവനേട്ടം ആഘോഷിക്കപ്പെടുന്നത്.

Next Story

Related Stories