TopTop
Begin typing your search above and press return to search.

രഹസ്യബാന്ധവം ബിജെപിയും സിപിഎമ്മും തമ്മില്‍; മോദിക്കെതിരെ ഒരക്ഷം മിണ്ടാന്‍പോലും പിണറായി തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

രഹസ്യബാന്ധവം ബിജെപിയും സിപിഎമ്മും തമ്മില്‍; മോദിക്കെതിരെ ഒരക്ഷം മിണ്ടാന്‍പോലും പിണറായി തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്-ബിജെപി ബാന്ധവമെന്ന ഇടതുപാര്‍ട്ടികളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ വിളറി പൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം വ്യാജപ്രചരണവുമായി രംഗത്തുവന്നിരിക്കുന്നത്. കേരളം മുഴുവന്‍ ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണ്. ഇതേവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍പോലും പിണറായി വിജയന്‍ തയ്യാറായിട്ടില്ലെന്ന കാര്യം ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പിണറായി വിജയന്‍ ഇന്നലെ ആരോപിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് ചെന്നിത്തലയുടെ വാക്കുകള്‍.

കേരളത്തില്‍ പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബിജെപിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടിചിഹ്നം പോലും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് കൊടുക്കാന്‍ സിപിഎം ഭയക്കുകയാണ്. ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നത് സിപിഎമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതേവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ പോലും പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് മോദിക്കും അമിത് ഷാക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തത്. സംസ്ഥാനത്ത് യഥാര്‍ത്ഥത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് രാഷ്ട്രീയ ബാന്ധവുമുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയും നിരാശരായ യുഡിഎഫും ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഒന്നിച്ചുവെന്നായിരുന്നു പിണാറിയുടെ ആരോപണം. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും പരസ്പര ധാരണയുണ്ട്. രണ്ടുപേരും പൊതുസ്വതന്ത്രര്‍ക്കായി വോട്ടു തേടുന്നു. യുഡിഎഫ് നേതാക്കള്‍ ആരെങ്കിലും ബിജെപിയെ നേരിയ തോതില്‍ എങ്കിലും വിമര്‍ശിക്കുന്നത് ആരെങ്കിലും കേട്ടോ? എന്തേ ബിജെപിക്ക് എതിരെ നാക്കു ചലിക്കാത്തത് ? അത്ര വലിയ ആത്മ ബന്ധം ഇവര്‍ക്കിടയിലുണ്ട്. സാധാരണ സാഹചര്യമല്ലിതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.


Next Story

Related Stories