TopTop
Begin typing your search above and press return to search.

'കോവിഡ് പ്രതിരോധത്തെ തകർത്ത് രോഗവ്യാപനം കൂട്ടാൻ മനപ്പൂർവ്വം ശ്രമിക്കുന്നു': പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തെ തകർത്ത് രോഗവ്യാപനം കൂട്ടാൻ മനപ്പൂർവ്വം ശ്രമിക്കുന്നു: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

രോഗം പടർത്താനുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നിർഭാഗ്യകരമായ അവസ്ഥയാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

സെക്രട്ടേറിയറ്റിനു മുമ്പിൽ നടക്കുന്ന പ്രതിപക്ഷ സമരത്തെ സമരാഭാസമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എങ്ങനെയെങ്കിലും രോഗം പടരട്ടെയെന്ന ആഗ്രഹത്തോടെ വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നതിനെതിരെ ഹൈക്കോടതി വരെ രംഗത്തു വന്നതാണ്. ഇപ്പോഴും മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെ പൊതുസ്ഥലത്ത് ഇടപഴകാൻ നിയമപരമായി ആർക്കും അധികാരമില്ല. എന്നാള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലീസിനു നേരെ ചീറിയടുക്കുകയാണ് അവർ.

ഇത്തരക്കാർ സമൂഹത്തിന്റെ സുരക്ഷയെയാണ് ഇല്ലാതാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ കോവിഡ് പ്രതിരോധം തകർക്കാനും സമൂഹത്തിന്റെ ആരോഗ്യത്തെ അട്ടിമറിക്കാനും നടക്കുന്ന നീക്കങ്ങൾ അംഗീകരിക്കാൻ പറ്റില്ല. അങ്ങനെയുണ്ടായാൽ അത് തടയേണ്ടത് സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി പന്താടാനുള്ളതല്ല സാധാരണക്കാരന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലാകെ കോവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ആവർത്തിച്ചു പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യപ്രവർത്തകരർക്കൊപ്പം നല്ല പ്രവർത്തനമാണ് പൊലീസ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇറവിടം കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസിന്റെ അന്വേഷണ മികവു കൂടി ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ പൊലീസിന് ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടേണ്ടതായി വരികയാണ്. ബോധപൂർവം ക്രമസമാധാനം തകർക്കാനുള്ള നീക്കം നടക്കുമ്പോൾ പൊലീസിന് അവിടെ കേന്ദ്രീകരിക്കുകയാണ്. ഈ പ്രശ്നത്തെ എങ്ങനെ നേരിടുമെന്നത് ഒരു പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാരണത്താൽ കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്ക് പൊലീസിനൊപ്പം വളന്റിയറായി കൂടെ കൂട്ടാൻ തീരുമാനമെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറുപ്പക്കാരായ സ്ത്രീപുരുഷന്മാർ സ്വയം മുമ്പോട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

Related Stories