TopTop

കുട്ടനാട് സീറ്റിലേക്ക് ജേക്കബ് എബ്രഹാമിനെ നിർദ്ദേശിച്ച് പിജെ ജോസഫ്

കുട്ടനാട് സീറ്റിലേക്ക് ജേക്കബ് എബ്രഹാമിനെ നിർദ്ദേശിച്ച് പിജെ ജോസഫ്

കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ നിലപാടുറപ്പിച്ച് പിജെ ജോസഫ് വീണ്ടും. ഇത്തവണ സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചാണ് നീക്കം. കഴിഞ്ഞതവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ജോസഫ് യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതെസമയം ജോസ് വിഭാഗം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സീറ്റ് കോൺഗ്രസ്സിന് ഏറ്റെടുക്കാൻ അവകാശമില്ലെന്നാണ് പിജെ ജോസഫ് പറയുന്നത്. കഴിഞ്ഞതവണ മത്സരിച്ച സീറ്റാണ് കുട്ടനാട്. കൂടാതെ കഴിഞ്ഞതവണ തോമസ് ചാണ്ടിയോട് നിസ്സാര വോട്ടിനാണ് തോറ്റത്. ഇത്തവണ തോമസ് ചാണ്ടിയുടെ അഭാവത്തിൽ വിജയം എളുപ്പമായിരിക്കുമെന്ന കണക്കു കൂട്ടലും ജോസഫ് വിഭാഗത്തിനുണ്ട്. ജോസ് വിഭാഗത്തിന്റെ നീക്കങ്ങളെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് പക്ഷം സ്ഥാനാർഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും വരികയെന്നും അദ്ദേഹം പരിഹസിച്ചു.

കേരള് കോൺഗ്രസ് സ്ഥാനാർത്ഥിയെ യുഡിഎഫ് അംഗീകാരത്തോടെ പ്രഖ്യാപിക്കുമെന്ന് തോമസ് ചാഴിക്കാടൻ എംപി രാമങ്കരിയിൽ പ്രഖ്യാപിച്ചു. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവു വന്നത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ല എന്ന് പ്രസ്താവിച്ച് കോൺഗ്രസ് ഈ മണ്ഡലത്തിൽ തങ്ങൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ അത് നടപ്പില്ലെന്നാണ് കേരളാ കോൺഗ്രസ്സിന്റെ നിലപാട്.


Next Story

Related Stories