TopTop
Begin typing your search above and press return to search.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത് വിജയന്‍ എന്ന് എന്‍ഐഎ കണ്ടെത്തി. വയനാട് സ്വദേശിയായ വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്റെ ജാമ്യം റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.


Next Story

Related Stories